ബംഗ്ലാദേശ് ആകെ മാറുന്നു... ഷെയ്ഖ് ഹസീന രാജ്യം വിട്ടതിനു പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഇന്നലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഖാലിദയെ മോചിപ്പിച്ചു; ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിര്‍ണായക നീക്കം; സര്‍ക്കാരിനെ നയിക്കാമെന്ന് നോബല്‍ ജേതാവ് മുഹമ്മദ് യൂനുസ്
ബംഗ്ലാദേശില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന (76) രാജ്യം വിട്ടതിനുപിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഇന്നലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ മുന്നോടിയായാണിത്. ഹസീന വീട്ടുതടങ്കലിലാക്കിയ രാഷ്ട്രീയ ശത്രുവും പ്രതിപക്ഷ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി. എന്‍.പി) അദ്ധ്യക്ഷയും മുന്‍ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയയെയും (78) നിരവധി പ്രതിപക്ഷ നേതാക്കളെയും മോചിപ്പിച്ചു.
2016ല്‍ തൂക്കിക്കൊന്ന ജമാഅത്ത് ഇ ഇസ്ലാമി നേതാവ് മിര്‍ഖാസിം അലിയുടെ പുത്രനും അഭിഭാഷകനും പ്രമുഖ ബി.എന്‍.പി നേതാവുമായ അഹമ്മദ് ബിന്‍ ഖാസിമിനെയും മോചിപ്പിച്ചു. ഇന്നലെ മൂന്നുമണിക്ക് മുമ്പ് പാര്‍ലമെന്റ് പിരിച്ചു വിട്ടിരിക്കണമെന്ന് അന്ത്യശാസനം നല്‍കിയ വിവേചന വിരുദ്ധ വിദ്യാര്‍ത്ഥി പ്രസ്ഥാനം, നോബല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
മുഖ്യ ഉപദേശകനെന്ന നിലയില്‍ സര്‍ക്കാരിനെ നയിക്കാമെന്ന് യൂനുസ് വിദ്യാര്‍ത്ഥികളെ സമ്മതമറിയിച്ചു. അദ്ദേഹം ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് പാരീസിലാണ്. സൈന്യം നേതൃത്വമോ പിന്തുണയോ നല്‍കുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും വിദ്യാര്‍ത്ഥി നേതാക്കളായ നഹിദ് ഇസ്ലാം, അസിഫ് മുഹമ്മദ്, അബൂബക്കര്‍ മസൂംദാര്‍ എന്നിവര്‍ വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.
സൈനിക മേധാവി ജനറല്‍ വാഖര്‍ ഉസ് സമാന്‍ വിദ്യാര്‍ത്ഥി നേതാക്കളുമായി ചര്‍ച്ച നടത്തി. ഭരണനിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചൈന- പാക് ഗൂഢാലോചനലണ്ടനിലും സൗദിയിലുംലണ്ടന്‍:ഷെയ്ഖ് ഹസീന സര്‍ക്കാരിനെ തകര്‍ത്ത് പാക്, ചൈനീസ് അനുകൂല ബി.എന്‍.പിയെ അധികാരത്തിലേറ്റാന്‍ പാകിസ്ഥാന്റെയും ചൈനയുടെയും ഒത്താശയോടെ ലണ്ടനിലും സൗദി അറേബ്യയിലും ഗൂഢാലോചന നടന്നതായി റിപ്പോര്‍ട്ട്. സംവരണവിരുദ്ധ പ്രക്ഷോഭത്തെ ആളിക്കത്തിച്ചതിന് പിന്നില്‍ ഈ ഗൂഢാലോചനയാണത്രേ. ജമാഅത്ത് ഇ ഇസ്ലാമിയുടെ മാസങ്ങള്‍ നീണ്ട ആസൂത്രണവും ഇതിലുണ്ട്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ഏജന്‍സികളാണ് പ്രക്ഷോഭം നടത്താന്‍ പണം നല്‍കിയത്.
ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാക്കളും ഖാലിദയുടെ പുത്രന്‍ താരീഖ് റഹ്‌മാനും ഐ.എസ്.ഐ ഉദ്യോഗസ്ഥരും സൗദിയില്‍ ചര്‍ച്ച നടത്തിയെന്നാണ് ബംഗ്ലാദേശ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. പ്രക്ഷോഭം ആളിക്കത്തിക്കാന്‍ ബംഗ്ലാദേശ് വിരുദ്ധ എക്‌സ് അക്കൗണ്ടുകളിലൂടെ ഹസീനയ്‌ക്കെതിരെ 500ലേറെ പോസ്റ്റുകളാണ് പ്രചരിച്ചത്. നിരവധി അക്കൗണ്ടുകള്‍ പാകിസ്ഥാനില്‍ നിന്നായിരുന്നു. ഐ.എസ്.ഐ വഴി ചൈനയും കരുക്കള്‍ നീക്കി.സംവരണത്തിനെതിരായപ്രതിഷേധം 300പേര്‍ കൊല്ലപ്പെട്ട കലാപമായി വളര്‍ത്തി.
ഇന്ത്യാ വിരുദ്ധ നിലപാടുള്ള ജമാഅത്ത് ഇ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഛാത്ര ശിബിര്‍ പ്രക്ഷോഭം ആളിക്കത്തിച്ചു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ രാഷ്ട്രീയ പ്രസ്ഥാനമാക്കുകയായിരുന്നു ജമാഅത്ത് ഇ ഇസ്ലാമിയുടെ ലക്ഷ്യം. ഹസീനയ്ക്കെതിരായി പ്രചരിച്ച വിഡിയോകളില്‍ ബഹുഭൂരിപക്ഷവും ഖാലിദയുടെ ബി.എന്‍.പി അക്കൗണ്ടുകളൂടെ സൃഷ്ടിച്ചതാണ്. അമേരിക്ക കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലൂടെയാണ് ഇതിന് സാങ്കേതിക മികവ് നല്‍കിയത്.ഹസീന സുരക്ഷിത കേന്ദ്രത്തില്‍ ബ്രിട്ടന്റെ അനുമതി വൈകുന്നതിനാല്‍ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും
അതേസമയം ഹസീനയെ കൊണ്ടുവന്ന ബംഗ്‌ളാദേശ് വിമാനം ഇന്നലെ രാവിലെ മടങ്ങിപ്പോയി. ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത് റാഫേല്‍ വിമാനങ്ങളുടെ അകമ്പടിയോടെയാണ്. അതേസമയം രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് സൈന്യത്തിന്റെ ഉന്നത തലങ്ങളില്‍ വന്‍ അഴിച്ചു പണി നടത്തി.
"
https://www.facebook.com/Malayalivartha