പാടശേഖര ബണ്ടിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി...
തകഴി കുന്നുമ്മ വണ്ടേപ്പുറം പാടശേഖര ബണ്ടിൽ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം അമ്മയുടെ ബന്ധുക്കൾ ഏറ്റുവാങ്ങി. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. ശിശുവിന്റെ മരണ കാരണത്തെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനാഫലം പുറത്തുവന്നതിന് ശേഷം മാത്രമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും പൊലീസ് വിശദമാക്കി. തെളിവുകൾ എല്ലാം ശേഖരിച്ചെന്നും ഒന്നും പറയാറായിട്ടില്ലെന്നും പൂച്ചാക്കൽ സിഐ എൻആർ ജോസ് മാധ്യമങ്ങളോട് പറഞ്ഞു. സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്‌ക്കുമെന്നും പൊലിസ് അറിയിച്ചു. മൃതദേഹം ആലപ്പുഴയിൽ പൊതുശ്മശാനത്തിൽ സംസ്കരിക്കും.
പ്രതികൾ. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായി കുഞ്ഞിനെ തോമസ് ജോസഫിനു കൈമാറിയെന്നാണ് അമ്മയുടെ മൊഴി. ജനിച്ചപ്പോൾ കരഞ്ഞെങ്കിലും പിന്നീടു കുഞ്ഞ് കരഞ്ഞില്ലെന്നും യുവതിയുടെ മൊഴിയിലുണ്ട്. എന്നാൽ 7നു രാത്രി കുഞ്ഞിനെ കയ്യിൽ കിട്ടുമ്പോൾ കുഞ്ഞിനു ജീവനില്ലായിരുന്നെന്നാണു തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും പൊലീസിനോടു പറഞ്ഞത്. 10ന് കൊച്ചിയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചെന്നു കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തോമസിനെ ഏൽപിച്ച കാര്യം യുവതി മാതാപിതാക്കളോടു പറഞ്ഞു. തുടർന്നു പൂച്ചാക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
10നു രാത്രിയോടെ തോമസ് ജോസഫിനെയും അശോക് ജോസഫിനെയും അമ്പലപ്പുഴ പൊലീസിന്റെ സഹായത്തോടെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കുഴിച്ചിട്ട കാര്യം ഇവർ പൊലീസിനോട് ഏറ്റുപറയുകയും സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. തുടർന്നാണ് ഇന്നലെ തോമസിനെ പൊലീസ് പാടശേഖര ബണ്ടിൽ എത്തിച്ചു കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.പുറത്തെടുക്കുമ്പോഴും കുഞ്ഞിന്റെ കൈകൾ വിടർന്നിരുന്നില്ല. ഇരുകാലുകളും വയറിനോടു ചേർന്ന് ഒട്ടിയ നിലയിലായിരുന്നെന്ന് ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിച്ചെന്ന സൂചനയാണ് ഇതു നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 7നു പുലർച്ചെ ജനിച്ച കുഞ്ഞിന്റെ മൃതദേഹം ഒരു പകൽ മുഴുവൻ വീടിന്റെ മുകളിലെ തട്ടിലും പടിക്കെട്ടിനു താഴെയുമായി പൊതിഞ്ഞു സൂക്ഷിക്കുകയായിരുന്നു. രാത്രി തോമസിന്റെ പക്കൽ പോളിത്തീൻ കവറിലാണു കുഞ്ഞിനെ കൊടുത്തുവിട്ടത്. കുഞ്ഞിനെ കുഴിച്ചു മൂടിയശേഷം ഈ കവർ പ്രതികൾ വലിച്ചെറിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ തോമസ് ജോസഫ് കൂട്ടുകാരന്റെ വീട്ടിലുണ്ടായിരുന്നതായാണ് വിവരം. അശോക് ജോസഫിന്റെ അച്ഛൻ ഉൾനാടൻ മത്സ്യത്തൊഴിലാളിയാണ്. ജോലിക്കുപോയാൽ രണ്ടുമൂന്നുദിവസം കഴിഞ്ഞേ വരൂ. അമ്മ കൊല്ലത്ത് മകളുടെ വീട്ടിലായിരുന്നു. പിടിയിലാകുന്നദിവസം രാത്രിയിലും ഇവർ ഇവിടെനിന്നാണ് അടുത്തുള്ള കോളനി പരിസരത്തേക്കുപോയത്. സംഭവിച്ചതെന്താണെന്ന് അശോക് ജോസഫിന്റെ അച്ഛനമ്മമാർക്കറിയില്ല. മകൻ പെട്ടുപോയെന്നാണ് അശോക് ജോസഫിന്റെ അച്ഛൻ ജോസഫ് പറഞ്ഞത്.
മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ 'അമ്മ പ്രതികരിച്ചു. മകൾ ഗർഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. തകഴിയിൽ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാർത്തയെത്തുടർന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവർത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.
ജയ്‌പുരിൽനിന്നു ഫൊറൻസിക് സയൻസിൽ ഡിഗ്രിയെടുത്തശേഷം തിരുവനന്തപുരത്ത് സ്റ്റേറ്റ് ലാബിൽ ജോലിചെയ്യുകയായിരുന്നു യുവതി. കാമുകൻ തകഴിയിലുള്ളതാണെന്നും ജയ്‌പുരിൽ ഹോട്ടൽ മാനേജ്‌മെന്റ പഠിച്ചിരുന്നെന്നും തുടർന്ന്, അമ്പലപ്പുഴയിൽ ജലഅതോറിറ്റിയിൽ ജോലിനോക്കിയിരുന്നതാണെന്നും അവർ പറഞ്ഞു. ഗർഭത്തിന്റേതായ ലക്ഷണങ്ങളൊന്നും മകളിലുണ്ടായിരുന്നില്ല. വയറുവേദനയെത്തുടർന്ന് കുത്തിവെപ്പെടുത്തിരുന്നു. തുടർന്ന്, രാവിലെ രക്തസ്രാവം കണ്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha