അന്നം നൽകി വേറിട്ടൊരു സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാർ. വഴിയാത്രക്കാർക്ക് കഞ്ഞിയും പയറും...

തുടർച്ചയായി ആറാം വർഷമാണ് തിരുവഞ്ചൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി വഴിയാത്രക്കാർക്ക് കഞ്ഞിയും പയറും വിതരണം ചെയ്യുന്നത്. അസുഖത്തെ തുടർന്ന് മരണമടഞ്ഞ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ദീപു അരങ്ങത്താണ് ഈ ഒരു ആശയം കൊണ്ടുവന്നത്. പിന്നീട് ഓരോ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ ജംഗ്ഷനിൽ കഞ്ഞിയും പയറും ആളുകൾക്ക് നൽകി വരികയാണ്.കാൽനടയാത്രക്കാർക്കും, വാഹനങ്ങളിൽ എത്തുന്നവർക്കുമല്ലാം വയറുനിറച്ച് കഞ്ഞിയും പയറും നൽകി സ്വാതന്ത്ര്യദിനാശംസകൾ നേർന്നാണ് പറഞ്ഞിരിക്കുന്നത്.
22ഓട്ടോറിക്ഷകളാണ് തിരുവഞ്ചൂർ സ്റ്റാൻഡിൽ ഉള്ളത്. സ്റ്റാൻഡിലെ ഡ്രൈവർ കൊച്ചുമോൻ കരിപ്പാകുറിച്ചിയിൽ പതാക ഉയർത്തി. ഓണത്തിന് പായസവിതരണവും ഓട്ടോറിക്ഷ ഡ്രൈവർമാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
https://www.facebook.com/Malayalivartha

























