'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...

മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമയായ 'വാഴ'യുടെ പ്രൊഡക്ഷൻ മാനേജരും നടനുമായ ഇന്ദ്രജിത്തിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ആദ്യ വിവാഹവും വിവാഹമോചനവും മറച്ചുവെച്ച്, പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പോലും വ്യാജ സത്യവാങ്മൂലം ചമച്ചാണ് ഇയാൾ കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ, കേവലം ഒരു വിവാഹ തട്ടിപ്പിനപ്പുറം, വിവാഹം കഴിഞ്ഞ് നാലാം ദിവസം മുതൽ തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് ഇപ്പോൾ പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha

























