കണ്ണൂരില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തം സംഭവിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഒരു കാറിനൊപ്പമായിരുന്നു ഇവരുടെ സ്കൂട്ടര്‍ പോയിക്കൊണ്ടിരുന്നത്. കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച്, സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു. ഇടിച്ചതിന് ശേഷം ഗുഡ്സ് ഓട്ടോ നിര്‍ത്താതെ പോവുകയാണുണ്ടായത്.
മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭര്‍ത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. അപകടമുണ്ടാക്കിയ ഗുഡ്സ് ഓട്ടോയ്ക്കായി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























