കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൗസ് സർജൻമാർ ഒപി . കാഷ്വാലിറ്റി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പ്രതിഷേധം...

പശ്ചിമബംഗാളിൽ കൊൽക്കത്തയിലെ ആർ ജി കർ ആശുപത്രിയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിലും പ്രതിഷേധം സംഘടിപ്പിച്ച് ഡോക്ടർമാർ. സംസ്ഥാന പണിമുടക്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടയം മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഇന്നലെ രാത്രിയിലും പ്രതിഷേധ യോഗം ചേർന്നിരുന്നു. ഒ.പി ബ്ലോക്കി നു മുന്നിൽ മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജിൽ 350 പേർ ആണ് ഇന്ന് സമരത്തിൻ്റെ ഭാഗമായി ഡ്യൂട്ടി ബഹിഷ്കരിച്ചത്. കാഷ്വാലിറ്റി , അടിയന്തര ശസ്ത്രക്രിയ , ലേബർ റും ഡ്യൂട്ടി ഒഴിയെയുള്ള എല്ലാം ഡ്യൂട്ടികളും ബഹിഷ്കരിക്കുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചു. പി ജി ഡോക്ടർമാർ, ഹൗസ് സർജന്മാർ, എം ബി ബി എസ് വിദ്യാർഥികൾ എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി. കൊൽക്കത്ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഐഎംഎ. ശനിയാഴ്ച രാവിലെ 6 മണി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതായി ഐഎംഎ ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ കുറ്റക്കാരായവരെ എല്ലാം ഉടൻ പിടികൂടും എന്ന് സിബിഐ ഉറപ്പ് നൽകിയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നിരസിക്കുകയാണെന്നും രാജ്യം മുഴുവൻ പ്രതിഷേധത്തിൽ ഒപ്പം നിൽക്കുന്നവർക്ക് നന്ദിയെന്നും പിതാവ് പറഞ്ഞു.
ഇതിനിടെ കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി വേണം എന്നാവശ്യപ്പെട്ട് മമത ബാനർജി പ്രതിഷേധം നയിക്കും. ഇന്ന് വൈകിട്ട് നാലുമണിക്കാണ് മമത ബാനര്‍ജിയുടെ റാലി. സിബിഐ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ റാലി.
https://www.facebook.com/Malayalivartha

























