കാഫിർ പ്രയോഗം വടകരയിലെ യു ഡി എഫിൻ്റെ തെറ്റായ പ്രചരണത്തിൻ്റെ ഭാഗമായി ഉയർന്നത്; എംവി ഗോവിന്ദൻ.

കെ.കെ ഷൈലജയെ വ്യക്തിഹത്യ നടത്തിയെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു. കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദമായി വിശകലനം ചെയ്യുമ്പോൾ വടകരയിൽ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചത്.
കെ.കെ ഷൈലജയെ യു ഡി എഫ് വ്യക്തിഹത്യ നടത്തിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ഒറ്റപ്പെട്ട പ്രശ്നം എന്ന രീതിയിലാണ് ബോധപൂർവം ഇതിനെ മാറ്റാൻ ശ്രമിക്കുന്നത്. ഷൈലജക്കെതിരെ നടന്ന അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട തുടക്കത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം.
കാന്തപുരത്തിന്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ച പ്രചരണം നടത്തി. നിരവധി വ്യാജമായ സൃഷ്ടികൾ നടത്തി. പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ഫോട്ടോയും പ്രചരിപ്പിച്ചു.
ടീച്ചറുടെ ബൈറ്റുകളും ഇന്റർവ്യൂവും തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു തുടങ്ങി നിരവധി ആരോപണങ്ങളും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. നവമാധ്യമങ്ങളിൽ നടക്കുന്ന കള്ളപ്രചരണങ്ങളെ തുറന്നു കാട്ടുക എന്നത് അതിപ്രധാന ഉത്തരവാദിത്വമാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി എന്നും പ്രാധാന്യം നൽകുന്ന പാർട്ടിയാണ് സിപിഐഎമ്മെന്ന് എം.വി ഗോവന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























