Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

ജനങ്ങൾക്കൊപ്പം നിന്ന് മാതൃകാപരമായി പ്രവർത്തിക്കുമ്പോൾ പുഴുക്കുത്തുകൾ ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

16 AUGUST 2024 09:58 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

എറണാകുളം നോർത്ത് ടൗൺ ഹാളിൽ ജില്ലാതല തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ തലങ്ങളിലുള്ള പുഴുക്കുത്തുകൾ കൂടി ഉപേക്ഷിച്ചാൽ മികവാർന്ന രീതിയിൽ നാടിന് മുന്നേറാൻ കഴിയും. ഏതെങ്കിലും മേഖലയിലുള്ള ജീർണ്ണതകൾ പൂർണമായി ഒഴിവാക്കാൻ ഇത്തരം അദാലത്തുകളിലൂടെ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും അധികം ജനങ്ങൾ ബന്ധപ്പെടുന്ന സ്ഥാപനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. മാലിന്യമുക്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ നല്ല പുരോഗതിയാണ് തദ്ദേശസ്ഥാപനങ്ങൾ കൈവരിക്കുന്നത്. കേരളത്തിൽ നാലു മിഷനുകൾ മാതൃകാപരമായി നടപ്പാക്കി. ഈ നാലു മിഷനുകളുടെയും ഫലപ്രദമായ പ്രവർത്തനം തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് നടന്നത്.

ലൈഫ് പദ്ധതിയുടെ വിജയം തദ്ദേശസ്ഥാപനങ്ങളുടെ തിളക്കമാർന്ന പ്രവർത്തന മികവിന്റെ തെളിവാണ്. ഹരിത കേരളം മിഷന്റെ ഭാഗമായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും മികച്ച പ്രവർത്തനങ്ങളാണ് നടന്നത്. ആർദ്രം പദ്ധതിയിലൂടെ ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും ഫലപ്രദമായ ഇടപെടലിലൂടെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായി. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടറുടെയും നേഴ്സിൻ്റെയും സേവനം തദ്ദേശസ്ഥാപനങ്ങൾ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിജയത്തിലും തദ്ദേശസ്ഥാപനങ്ങൾ വഹിച്ച പങ്ക് വലുതാണ്. നാടിൻറെ മാറ്റത്തിൽ സുപ്രധാനമായ പങ്കുവഹിച്ചു കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുപോകുന്നത്. നാടിൻ്റെ ഈ മാറ്റം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തന വിജയം കൊണ്ടുകൂടി ഉണ്ടായതാണ്.

അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിലൂടെ 40,000 ത്തോളം കുടുംബങ്ങളെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യ വിമുക്തമാക്കാൻ കഴിഞ്ഞു.

ദുരന്ത മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മികവാർന്ന പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ജനങ്ങളുടെ പരാതികളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം അത്രത്തോളം പ്രശംസനീയം ആണോ എന്ന് സംശയമാണ്. ഇത് എന്തുകൊണ്ടാ ണെന്ന് തദ്ദേശ സ്ഥാപനങ്ങളിൽ പരാതികളുമായി എത്തുന്ന ജനങ്ങളോട് ഇടപെടുന്ന ഉദ്യോഗസ്ഥർ ഗൗരവമായി പരിശോധിക്കണം.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഈ നല്ല പേര് നിലനിർത്താനും കൂടുതൽ ശക്തിപ്പെടുത്താനും ഉതകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണോ ചില തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്നത് എന്ന് പരിശോധിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിക്കലല്ല ജനങ്ങളെ സേവിക്കലാണ് തങ്ങളുടെ ജോലി എന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനാണ് 900 സേവനങ്ങൾ ഓൺലൈൻ ആക്കിയത്. തദ്ദേശസ്ഥാപനങ്ങളിൽ സേവനങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനാണ് കെ-സ്മാർട്ട് പദ്ധതി നടപ്പാക്കിയത്.

തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന ജനങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കാൻ ഇതുവഴി കഴിഞ്ഞു. കാലതാമസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കാൻ ഇതുവഴി കഴിയും. എന്നാൽ സേവനങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുമ്പോൾ ഗുണം ലഭിച്ചിരുന്ന ചെറിയൊരു വിഭാഗമുണ്ടായിരുന്നു. ഇത്തരം ആളുകൾ കെ-സ്മാർട്ട് പദ്ധതിയെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. ഇതുകൊണ്ട് പദ്ധതി മുടക്കാൻ കഴിയില്ല. ശീലങ്ങൾ മാറ്റുകയേ വഴിയുള്ളൂ. പ്രശ്നങ്ങൾ അതിവേഗം തീർപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (4 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (32 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (4 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (5 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (6 hours ago)

Malayali Vartha Recommends