അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി... ഇനി ഡ്രെഡ്ജിംഗ് മെഷീന് വന്നതിന് ശേഷം മാത്രം തെരച്ചില്‍,...

അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി നിര്‍ത്തി. ഇനി ഡ്രെഡ്ജിംഗ് മെഷീന് വന്നതിന് ശേഷം മാത്രം തെരച്ചില്‍ നടത്താനാവു. ഡ്രഡ്ജര്‍ എത്താന്‍ വൈകുമെന്നുറപ്പായതിനാല്‍ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇനിയും നീണ്ടേക്കും.
അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാല്‍ മുങ്ങിയുള്ള തെരച്ചില്‍ ബുദ്ധിമുട്ടെന്ന് ഈശ്വര്‍ മല്‍പെ. അര്‍ജുനെ കാണാതായിട്ട് ഒരുമാസം തികയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് . 50 മീറ്റര്‍ നീളമുള്ള കയറാണ് ലഭ്യമായത്.
ഈശ്വര്‍ മാല്‍പയുടെ സംഘമാണ് അര്ജുന് ദൌത്യത്തില്‍ ഏറെ നിര്‍ണായകമായ ലോറി ഭാഗങ്ങള്‍ കണ്ടെത്തിയത്. വലിച്ചു കയറ്റിയ ലോഹഭാഗങ്ങള്ക്കൊപ്പമാണ് കയര്‍ കിട്ടിയത്. ഇതിനിടെയിലാണ് വീണ്ടും തെരച്ചില്‍ വൈകുന്നത്.
പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുടെ സംഘാംഗങ്ങള്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവരാണ് ഇന്നലെ നടന്ന തെരച്ചിലില്‍ പങ്കാളികളായത്.
"
https://www.facebook.com/Malayalivartha

























