സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളുടെ നിറം ഇനി മഞ്ഞ..... ടൂറിസ്റ്റ് ബസുകള്‍ക്ക് നിലവിലെ വെള്ളനിറം ഒഴിവാക്കാനുള്ള നീക്കത്തില്‍നിന്ന് ഗതാഗത വകുപ്പ് പിന്‍വാങ്ങി

സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂള്‍ വാഹനങ്ങളുടെ നിറം ഇനി മഞ്ഞ..... ടൂറിസ്റ്റ് ബസുകള്‍ക്ക് നിലവിലെ വെള്ളനിറം ഒഴിവാക്കാനുള്ള നീക്കത്തില്‍നിന്ന് ഗതാഗത വകുപ്പ് പിന്‍വാങ്ങി
വിഷയം ഔദ്യോഗിക അജണ്ടയായി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിന്റെ (എസ്.ടി.എ) പരിഗണനക്കെത്തിയെങ്കിലും നേരത്തെയെടുത്ത നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് തീരുമാനമായ്ത.
എന്നാല്‍ സംസ്ഥാനത്തെ െ്രെഡവിങ് സ്കൂള്‍ വാഹനങ്ങളുടെ നിറം നിലവിലെ സ്കൂള്‍ ബസുകളുടെ മാതൃകയില്‍ മഞ്ഞ നിറത്തിലേക്ക് മാറ്റാനും എസ്.ടി.എ തീരുമാനമായി.ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
ഒമ്പത് പേര് മരിച്ച വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്. ബഹുവര്‍ണവും സിനിമ നടന്മാരുടെയും മറ്റും കൂറ്റന്‍ ഗ്രാഫിക് ചിത്രങ്ങളുമടക്കം രാത്രികാഴ്ചക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തലിലായിരുന്നു വെള്ള നിറത്തിലേക്കുള്ള മാറ്റം.
"
https://www.facebook.com/Malayalivartha

























