സമ്പല്‍സമൃദ്ധിയുടെയും ഉത്സവകാലത്തിന്റെയും തുടക്കം... പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന് പുലരിയെ വരവേറ്റ് മലയാളികള്‍

സമ്പല്‍സമൃദ്ധിയുടെയും ഉത്സവകാലത്തിന്റെയും തുടക്കമാണ് ചിങ്ങം ഒന്ന്... പുത്തന്‍ പ്രതീക്ഷകളുമായി പൊന്നിന് പുലരിയെ വരവേറ്റ് മലയാളികള്‍. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതം നിറഞ്ഞ കര്‍ക്കടകമാസത്തിലെ കറുത്ത കാര്‍മേഘങ്ങള്‍ നീങ്ങി മലയാളികള്‍ പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കുകയാണ്.
കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. കേരളത്തെ സംബന്ധിച്ച നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കര്‍ഷകദിനം കൂടെയാണ് ഇന്ന്. ഓരോ കര്‍ഷകനും പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊന്നിന് പുലരിയാണിത്.
കൂടാതെ മറ്റൊരു സവിശേഷതയും ഈ പുതുവര്‍ഷത്തിനുണ്ട്. 1199 കൊല്ലവര്‍ഷം കഴിഞ്ഞ് 1200 കൊല്ലവര്‍ഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടര്‍ പ്രകാരം ഒരു പുതിയ വര്‍ഷരംഭം.
അതായത് ഇത് കൊല്ലവര്‍ഷം പ്രകാരമുള്ള പുതുവര്‍ഷമാണ്. ഇന്ന് 1199 കൊല്ലവര്‍ഷം കഴിഞ്ഞ് 1200 കൊല്ലവര്‍ഷത്തേക്ക് പ്രവേശിച്ചു. അതായത് കൊല്ലവര്‍ഷം 12 ആം നൂറ്റാണ്ടിലെ അവസാന വര്‍ഷത്തിന്റെ ആദ്യത്തെ ദിവസമാണ്.
https://www.facebook.com/Malayalivartha

























