10 മുതല്‍ 500കിലോഗ്രാം വരെയുള്ള മിനി, മൈക്രോ,നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള റോക്കറ്റിന്റെ മൂന്നാമത്തെ പരീക്ഷണവും വിജയകരം

10 മുതല്‍ 500കിലോഗ്രാം വരെയുള്ള മിനി, മൈക്രോ,നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള റോക്കറ്റിന്റെ (സ്മാള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍-എസ്.എസ്.എല്‍.വി ഡി -3) മൂന്നാമത്തെ പരീക്ഷണവും വിജയിച്ചു. ഐ.എസ്.ആര്.ഒയുടെ റോക്കറ്റ് ശ്രേണിയിലേക്ക് ഈ കുഞ്ഞന്‍ റോക്കറ്റുമെത്തി.
ഇന്നലെ രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം നടന്നത്. 13-ാംമിനിറ്റില്‍ 175.5കിലോയുള്ള ഇ.ഒ.എസ്.08 ഉപഗ്രഹത്തെ 475കിലോമീറ്റര്‍ അകലെയുള്ള ഭ്രമണത്തിലെത്തിച്ചു. മൂന്നുമിനിറ്റിന് ശേഷം സ്പെയ്സ് കിഡ്സ് ഇന്ത്യ നിര്‍മ്മിച്ച 200ഗ്രാം ഭാരമുള്ള എസ്.ആര്.0 ഡെമോസാറ്റും വിക്ഷേപിച്ചു.
ഇതോടെ റെഗുലര്‍ വിക്ഷേപണത്തിന് മുമ്പുള്ള മൂന്ന് ദൗത്യങ്ങളും പൂര്‍ത്തിയാക്കി. ഇനി ഇത് സ്വകാര്യമേഖലയ്ക്ക് കൈമാറും. ഇന്ത്യയില്‍ ബഹിരാകാശമേഖലയില്‍ സ്വകാര്യമേഖലയുടെ കുതിപ്പിന് ഇത് വഴിയൊരുക്കുകയും ചെയ്യും.
ഇത്ര ചെലവു കുറഞ്ഞ, ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാവുന്ന റോക്കറ്റ് ലോകത്ത് വേറെയാര്‍ക്കുമില്ല. കൂടുതല്‍ ആവശ്യക്കാരുള്ള റോക്കറ്റാണിത്.
https://www.facebook.com/Malayalivartha

























