ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ തന്ത്രി കണ്ഠര് രാജീവരര്ക്കൊപ്പം മകന് ബ്രഹ്മദത്തനും...

ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ തന്ത്രി കണ്ഠര് രാജീവരര്ക്കൊപ്പം മകന് ബ്രഹ്മദത്തനും ഇന്നലെ സന്നിധാനത്തെത്തി. ചിങ്ങമാസ പൂജകള്‍ക്കായി ഇന്നലെ വൈകിട്ട് നടതുറന്നപ്പോള്‍ ബ്രഹ്മദത്തനും സോപാനത്തുണ്ടായിരുന്നു.
തന്ത്രി കണ്ഠരര് മോഹനരുടെ മകന് കണ്ഠര് മഹേഷ് മോഹനരും കണ്ഠര് രാജീവരരുടെ മകന് ബ്രഹ്മദത്തനുമാണ് താഴമണ്‍ കുടുംബത്തിലെ ഇളമുറക്കാര്‍. ഇരുവരും ഒരുമിച്ചാണ് താന്ത്രികവിദ്യകള് പഠിച്ചതെങ്കിലും കണ്ഠര് മഹേഷ് മോഹനരാണ് ശബരിമലയില്‍ ആദ്യം താന്ത്രിക പൂജകള്‍ക്കായി എത്തിയത്.
മുത്തച്ഛന് കണ്ഠര് മഹേശ്വരരെ പൂജകളില്‍ സഹായിക്കാനായിരുന്നത്. മഹേശ്വരര് പ്രായാധിക്യത്തിന്റെ അവശതകളിലായതോടെ 2015ല്‍ ഇരുപത്തിരണ്ടാമത്തെ വയസില്‍ മഹേഷ് മോഹനര് താന്ത്രിക ചുമതലകള്‍ ഏറ്റെടുത്തു.
ചെന്നൈ മൈലാപ്പൂര് കോളേജില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടിയ മഹേഷ് മോഹനര് കോഴിക്കോട് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ ശിക്ഷണത്തിലാണ് പൂജാവിധികളെല്ലാം പഠിച്ചത്. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയായ ബ്രഹ്മദത്തന് അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റിന്റെ ലീഗല്‍ വിഭാഗത്തിലെ ജോലി രാജിവച്ചാണ് താന്ത്രിക ചുമതലകള്‍ നിര്‍വഹിക്കാനെത്തിയത്.
https://www.facebook.com/Malayalivartha

























