ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു... വന്‍ ഭക്തജന തിരക്ക്

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. വന്‍ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. ഗുരുവായൂരിലും പൊന്നിന് ചിങ്ങത്തില് ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ നിരവധി ഭക്തരാണ് എത്തിയത്.
വയനാട്ടിലെ വന്‍ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറും മുന്നേയാണ് ഇത്തവണ മലയാളി ചിങ്ങത്തെ വരവേല്‍ക്കുന്നത്. സര്‍ക്കാര്‍ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല.
അതേസമയം ശബരിമലയിലെ താന്ത്രിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ തന്ത്രി കണ്ഠര് രാജീവരര്ക്കൊപ്പം മകന് ബ്രഹ്മദത്തനും ഇന്നലെ സന്നിധാനത്തെത്തി. ചിങ്ങമാസ പൂജകള്‍ക്കായി ഇന്നലെ വൈകിട്ട് നടതുറന്നപ്പോള്‍ ബ്രഹ്മദത്തനും സോപാനത്തുണ്ടായിരുന്നു.
തന്ത്രി കണ്ഠരര് മോഹനരുടെ മകന് കണ്ഠര് മഹേഷ് മോഹനരും കണ്ഠര് രാജീവരരുടെ മകന് ബ്രഹ്മദത്തനുമാണ് താഴമണ്‍ കുടുംബത്തിലെ ഇളമുറക്കാര്‍. ഇരുവരും ഒരുമിച്ചാണ് താന്ത്രികവിദ്യകള് പഠിച്ചതെങ്കിലും കണ്ഠര് മഹേഷ് മോഹനരാണ് ശബരിമലയില്‍ ആദ്യം താന്ത്രിക പൂജകള്‍ക്കായി എത്തിയത്.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.
"
https://www.facebook.com/Malayalivartha

























