നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡില്‍ നിന്നു പത്തടിയോളം താഴ്ചയിലുള്ള കിണറ്റിലേക്ക്... സഹപ്രവര്‍ത്തകരുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാവ് സ്വന്തം സുരക്ഷ പോലും നോക്കാതെ കിണറ്റിലിറങ്ങി സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തി....

നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡില്‍ നിന്നു പത്തടിയോളം താഴ്ചയിലുള്ള കിണറ്റിലേക്ക്... സഹപ്രവര്‍ത്തകരുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാവ് സ്വന്തം സുരക്ഷ പോലും നോക്കാതെ കിണറ്റിലിറങ്ങി സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തി....
എഴുകോണ്‍ ഇലഞ്ഞിക്കോട് മുകളുവിളയില്‍ ബി.അജയ് (20) ആണ് കുന്നത്തൂര്‍ കിഴക്ക് കുളപ്പള്ളില്‍ മഠത്തില്‍ വിഷ്ണു(24) വിനെ കിണറ്റില്‍ നിന്നു ജീവിതത്തിലേക്കു മടക്കികൊണ്ടു വന്നത്. വ്യാഴം ഉച്ചയ്ക്കു രണ്ടരയോടെ ഇലഞ്ഞിക്കോട് കോളനിയിലായിരുന്നു സംഭവം.
കേബിള്‍ ടിവി സ്ഥാപനത്തിലെ ജീവനക്കാരനായ വിഷ്ണു സഹപ്രവര്‍ത്തകരായ വിജിത്തിനും മനോയിക്കും ഒപ്പം ഇവിടെ ജോലിക്ക് എത്തിയതായിരുന്നു. അടുത്ത സൈറ്റിലേക്കു പോകാനായി സ്കൂട്ടര്‍ എടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട സ്കൂട്ടര്‍ റോഡില്‍ നിന്നു പത്തടിയോളം താഴ്ചയിലുള്ള കിണറ്റിലേക്കു കൂപ്പുകുത്തി. കിണറിന്റെ ചുറ്റുമതിലില്‍ ഇടിച്ച സ്കൂട്ടര്‍ ഒരു വശത്തേക്കും വിഷ്ണു കിണറിന്റെ ഉള്ളിലേക്കും വീണു. സഹപ്രവര്‍ത്തകരുടെ നിലവിളി കേട്ടാണ് അജയ് ഓടിയെത്തി്. വെള്ളത്തില്‍ മുങ്ങിത്താഴുന്ന യുവാവിനെ കണ്ടതോടെ പിന്നൊന്നും നോക്കിയില്ല, അജയ് കിണറ്റില്‍ ഇറങ്ങി. മഴയത്തു വഴുക്കലുള്ള തൊടികളിലൂടെ അതിസാഹസികമായാണു താഴെയെത്തിയത്. തൊടികള്‍ അവസാനിച്ചിടത്തു നിന്നു വെള്ളത്തിലേക്ക് എടുത്തു ചാടി. അതിനകം വിഷ്ണു വെള്ളത്തില്‍ താണുപോയിരുന്നു.ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചാണു ജലനിരപ്പിന് മുകളില്‍ എത്തിച്ചത്.
വീട്ടില്‍ വിശ്രമിക്കുന്ന വിഷ്ണുവിനെ കാണാന്‍ ഇന്നലെ അജയ് കുന്നത്തൂരിലെ വീട്ടിലെത്തി. 'എന്താണു സംഭവിക്കുന്നത് എന്നു മനസ്സിലാകും മുന്‍പേ ഞാന്‍ കിണറ്റിലേക്ക് എടുത്തെറിയപ്പെട്ട പോലെ വീഴുകയായിരുന്നു. പൊന്നനിയാ നീ വരാന്‍ വൈകിയിരുന്നെങ്കില്‍. ഓര്‍ക്കാനേ വയ്യ..' അജയ്യെ ചേര്‍ത്തുപിടിച്ച് ഇതു പറയുമ്പോള്‍ വിഷ്ണു വിതുമ്പുകയാണ്.
അച്ഛനും അമ്മയ്ക്കും ജോലിക്കു പോകാന്‍ കഴിയാത്തതിനാല്‍ വിഷ്ണുവാണ് ഈ നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയം. പോളിടെക്നിക് ഡിപ്ലോമ കഴിഞ്ഞ് തമിഴ്നാട്ടില്‍ ജോലി ചെയ്യുകയാണ് അജയ്.
https://www.facebook.com/Malayalivartha

























