കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
വെള്ളറക്കാട് മാത്തൂര്‍ പാടത്താണ് സംഭവം. മരത്തംക്കോട് സ്വദേശികളായ ചിറപുറത്ത് ആശാരി വീട്ടില്‍ ആനന്ദന് (50), സഹോദരന് മോഹനന്റെ മകന് പ്രവീണ്‍ (21) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ പ്രവീണിന്റെ സഹോദരന് പ്രണവ് (19), സ്കൂട്ടര്‍ യാത്രക്കാരായ എരുമപ്പെട്ടി സ്വദേശി യഹിയ (19), ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരാളും തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വെള്ളറക്കാട് മാത്തൂര്‍ പാടത്തെ മെയിന്‍ റോഡില്‍ വെള്ളിയാഴ്ച രാത്രി 10.10നാണ് അപകടം സംഭവിച്ചത്. എരുമപ്പെട്ടി ഭാഗത്ത് നിന്ന് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്നിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ആനന്ദന് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രവീണ്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും വീട്ടുകാരും.
al
https://www.facebook.com/Malayalivartha

























