സങ്കടം അടക്കാനാവാതെ നിലവിളിച്ച്... കോഴിക്കോട് പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

സങ്കടം അടക്കാനാവാതെ നിലവിളിച്ച്... കോഴിക്കോട് പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്.
"
https://www.facebook.com/Malayalivartha

























