മികച്ച സ്വഭാവനടനുളള സംസ്ഥാന അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്ന് വിജയരാഘവന്

മികച്ച സ്വഭാവനടനുളള സംസ്ഥാന അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്ന് വിജയരാഘവന്‍. സിനിമയില്‍ 50 ആണ്ട് തികയുന്ന വേളയിലാണ് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാനപുരസ്‌കാരമെത്തുന്നത്.
'അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമെന്നും ഇതുവരെ ജനങ്ങള്‍ തന്ന അംഗീകാരമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ അനിതയ്‌ക്കൊപ്പം യു.കെ.യിലാണ് അദ്ദേഹമിപ്പോഴുള്ളത്. അവിടെ ജോലിചെയ്യുന്ന മകന്‍ ജിനദേവനും ഭാര്യ ഡോ. രാഖിക്കും മക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കാനായി ഓഗസ്റ്റ് ഒന്നിനാണ് യു.കെ.യിലെത്തിയത്.
'പൂക്കാലം' എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ ആദ്യാവസാനം നിലനിര്‍ത്തിയെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.
അതേസമയം പൂക്കാലത്തിലെ 100 വയസുകാരന്‍ ഇട്ടൂപ്പിനെ അവതരിപ്പിച്ചതിനാണ് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം വിജയരാഘവന് ലഭ്യമായത്. 71ാം വയസില്‍ 100 വയസുകാരന്റെ പ്രായാധിക്യം നടപ്പിലും എടുപ്പിലും വരുത്തിയാണ് വിജയരാഘവന്‍ ഞെട്ടിച്ചത്.
ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ബേസിലും ,കെ.പി.എ.സി ലളിതയും, വിനീത് ശ്രീനിവാസനുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. ഗോവന്‍ ചലച്ചിത്രമേളയിലെ പനോരമയിലുള്‍പ്പടെ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























