മമ്മൂട്ടി ദേശീയ അവാർഡിന് സിനിമ അയക്കാത്തതെന്തേ? മമ്മൂട്ടിക്ക് പിന്നിൽ സി പി എമ്മോ?

നടൻ മമ്മൂട്ടിക്ക് ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ മനപൂർവ്വം അവാർഡ് നൽകുന്നില്ലെന്ന വ്യാജ പ്രചരണം പൊളിഞ്ഞു. എന്നാൽ കേന്ദ്ര സർക്കാരിനെതിരെ പ്രചരണം നടക്കുന്നുണ്ടെന്ന് മമ്മൂട്ടി മനസിലാക്കിയെങ്കിലും അദ്ദേഹം നിശബ്ദത പാലിച്ചു.
നടൻ മമ്മൂട്ടിയുടെ ഒരു സിനിമയും എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിന് അപേക്ഷിച്ചിട്ടില്ലെന്ന് സൗത്ത് ജൂറി അംഗം എം ബി പത്മകുമാർ വെളിപ്പെടുത്തിയതോടെയാണ് ഹീനമായ വർഗീയ പ്രചാരണം അവസാനിച്ചത്.
കേന്ദ്ര സർക്കാർ മനഃപൂർവം മമ്മൂട്ടിക്ക് അവാർഡ് നൽകിയില്ലെന്ന തരത്തിൽ പല പ്രചരണങ്ങളും നടക്കുന്നുണ്ടെന്ന് പത്മകുമാർ പറഞ്ഞു. . എന്നാൽ അവ തെറ്റാണെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം നടത്തിയത് .
'ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ ഒരുവിധത്തിലുള്ള രാഷ്ട്രീയ ഇടപെടലും നടന്നിട്ടില്ല. മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ ചലച്ചിത്ര അവാർഡിനായി അയച്ചിട്ടില്ല. മമ്മൂട്ടിക്ക് അവാർഡ് നൽകിയില്ലെന്ന് പറഞ്ഞ് പലരും അനാവശ്യ വിവാദം ഉണ്ടാക്കുകയാണ്. 'നൻപകൽ നേരത്ത് മയക്കം' പോലുള്ള സിനിമകൾ ദേശീയ അവാർഡിനായി അപേക്ഷിക്കണമായിരുന്നു. നാഷണൽ അവാർഡ് മമ്മൂട്ടിക്ക് ബിജെപി കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്. മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ അവാർഡിനായി അപേക്ഷിക്കാത്തതിൽ എനിക്ക് വിഷമം ഉണ്ട്. 'നൻപകൽ നേരത്ത് മയക്കം' പോലുള്ള സിനിമ ദേശീയ അവാർഡിന് അയക്കാത്തത് മോശമായി പോയി.
വലിയ ഒരു അവസരമാണ് അതിലൂടെ മലയാളത്തിന് നഷ്ടമായത്', - പത്മകുമാർ വ്യക്തമാക്കി.ദേശീയ ചലച്ചിത്ര അവാർഡിൽ മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും മികച്ച നടനാകാനുള്ള മത്സരത്തിന്റെ അവസാനഘട്ടത്തിലാണെന്ന തരത്തിൽ പല വാർത്തകളും വന്നിരുന്നു. അതിനെ എല്ലാം തള്ളുന്നതാണ് പത്മകുമാറിന്റെ വെളിപ്പെടുത്തൽ. മമ്മൂട്ടി അവാർഡ് നൽകിയില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നിരുന്നു.
മമ്മൂട്ടി ഈ ഘട്ടങ്ങളിലെല്ലാം നിശബ്ദത പാലിച്ചതാണ് വിവാദങ്ങൾക്ക് കൊഴുപ്പ് നൽകിയത്. മോഹൻലാൽ പട്ടാള വേഷത്തിൽ വയനാട്ടിൽ എത്തിയപ്പോഴും ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫാൻസാണ് സമൂഹമാധ്യമത്തിൽ പരസ്പരം ഏറ്റുമുട്ടിയത്. മോഹൻലാലിനെ ആർ.എസ്. എസുകാരനാക്കിയാണ് മമ്മൂട്ടി ഫാൻസ് മുന്നേറിയത്. വയനാട്ടിൽ ലാലിനൊപ്പം മേജർ രവിയുടെ സാന്നിധ്യം ഉണ്ടായതാണ് മോഹൻലാലിനെതിരെ ആരോപണം ഉയരാൻ കാരണം.
മമ്മൂട്ടി സി.പി. എമ്മുകാരനാണെന്നാണ് പൊതുവേ അറിയപ്പെടുന്നത്.കൈരളി ടി.വിയുടെ ചെയർമാൻ കൂടിയായ മമ്മൂട്ടിക്ക് രാജ്യസഭയിൽ എം.പിയാകാൻ താൽപ്പര്യമുണ്ട്. അതേസമയം
മമ്മൂട്ടിക്ക് പാർലെമെൻറ് സീറ്റ് നൽകാൻ പണ്ടേ സി പി എം തീരുമാനിച്ചതാണ്. പിണറായിയുമായി അടുത്ത ബന്ധം പുലർത്തുന്ന മമ്മൂട്ടിക്ക് ഒരു സീറ്റ് നൽകാൻ പാർട്ടിക്ക് ഒരു ബുദ്ധിമുട്ടുമില്ല.
എളമരം കരീമിന് നൽകിയ രാജ്യസഭാ സീറ്റ് മമ്മൂട്ടിക്ക് നൽകുമെന്ന് പറഞ്ഞു കേട്ടതാണ്. എന്നാൽ അത് പാർട്ടിക്ക് തന്നെ നൽകിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അപ്പോഴും പാർലെമെന്റ് സീറ്റ് മമ്മൂട്ടിക്ക് താത്പര്യമുണ്ടെങ്കിൽ നൽകാം എന്ന ചിന്തയിലായിരുന്നു പാർട്ടി. പക്ഷേ എത് സീറ്റ് മമ്മൂട്ടിക്ക് നൽകും എന്നതിലാണ് തർക്കം. എറണാകുളം സീറ്റ് നൽകാനാണ് ഒരു ഘട്ടത്തിൽ സി പി എം ആലോചിച്ചത്. വൈക്കം തലയോലപറമ്പിലെ ചെമ്പ് സ്വദേശിയാണ് മമ്മൂട്ടി. എറണാകുളം സീറ്റ് സി പി എമ്മിന് കരസ്ഥമാക്കാൻ അതിയായ താത്പര്യമുണ്ട്. തിരുവനന്തപുരം പോലെയാണ് എറണാകുളവും. ചിന്തിക്കുന്ന വോട്ടർമാരാണ് ഇവിടെയുള്ളത്. എറണാകുളത്ത് ഒരു നല്ല സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സി പി എമ്മിന് അടുത്ത കാലത്ത് കഴിഞ്ഞിട്ടില്ല.
പാർട്ടി, ചാനൽ നടത്താനിറങ്ങിയപ്പോൾ രണ്ടും കൈയും നീട്ടി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ മമ്മുട്ടി തയ്യാറായി. തന്റെ തിരക്കുകൾ മാറ്റിവച്ച് മമ്മൂട്ടി ചാനലിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. ചാനലിന്റെ കാര്യങ്ങളിൽ സി പി എമ്മിന് ഇപ്പോൾ ആശങ്കയില്ല. പാർട്ടി നേതാക്കൾ ഇപ്പോൾ ദേശാഭിമാനിയുടെയും കൈരളിയുടെയും കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. നിരവധി തവണ മമ്മുട്ടിലെ നിയമസഭാംഗമാക്കാനും പാർലെമെന്റംഗമാക്കാനും സി പി എം ആലോചിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ തിരക്കുകളും നല്ല സീറ്റ് ഒത്തുവരാത്തതും കാരണമായി.
മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും സാമൂഹിക സേവന മേഖലയിൽ സജീവമാണ് . അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നു വേണം കരുതാൻ. ഇന്നസെന്റിനും മുകേഷിനും സീറ്റ് നൽകിയ പാർട്ടിക്ക് പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഒരു സീറ്റ് നൽകാൻ ഒരു ബുദ്ധിമുട്ടുമില്ല. നന്നായി വായിക്കുന്നയാളാണ് മമ്മൂട്ടി. മികച്ച ചിന്തകളും മമ്മൂട്ടിക്ക് സ്വന്തം. കാര്യങ്ങൾ നന്നായി നടപ്പിലാക്കുന്നതിനെ കുറിച്ചും അദ്ദേഹത്തിന് വ്യക്തമായറിയാം. ഒരു ഭരണാധികാരിയാകാനുള്ള തലയെടുപ്പും അദ്ദേഹത്തിനുണ്ട്.എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചതിൽ മമ്മൂട്ടിക്ക് വിഷമമുണ്ടായിരുന്നു. അങ്ങനെ ഒരു ഘട്ടത്തിൽ മമ്മൂട്ടിയും സി പി എമ്മും അകന്നു. . സി പി എമ്മിന്റെ ശക്തനായ വക്താവായി നിലകൊണ്ട മമ്മൂട്ടിയുടെ സ്ഥാനത്തേക്ക് അറിഞ്ഞോ അറിയാതെയോ മോഹൻലാൽ കയറി വരുന്ന കാഴ്ചയും അന്നു കണ്ടു.
അമ്മയുടെ പ്രസിഡന്റായതോടെയാണ് മോഹൻലാൽ സർക്കാരുമായി അടുത്തത്. അതു വരെ സി പി എമ്മുമായി ലാൽ അടുത്തിരുന്നില്ല. ഇതു വരെ ലാൽ പ്രത്യക്ഷ രാഷ്ട്രീയ ബന്ധം പുലർത്തിയിട്ടില്ല. അദ്ദേഹത്തെ ബി ജെ പി ക്കാരനായും കോൺഗ്രസുകാരനായും കരുതുന്നവർ ഏറെ ഉണ്ട്. എന്നാൽ അമ്മ യിൽ വിവാദമുണ്ടായതോടെ മോഹൻലാൽ എൽ സി എഫ് സർക്കാരുമായി അടുത്തു . സി പി എം നിയമസഭാംഗമായ മുകേഷാണ് ഒരു പരിധി വരെ ഇത്തരമൊരു ബന്ധത്തിന് കാരണമായത്.
പിണറായി വിജയനുമായാണ് മോഹൻലാൽ ഏറെ അടുത്തത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം നൽകിയ സംഭാവന പിണറായിക്ക് നേരിട്ടാണ് കൈമാറിയത്. എന്നാൽ മമ്മൂട്ടിയും മകനും തങ്ങളുടെ സംഭാവന നൽകിയത് എറണാകുളം ജില്ലാ കളക്ടർക്കാണ്. മോഹൻലാൽ തുക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകുമെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മമ്മൂട്ടിയോടും മുഖ്യമന്ത്രിക്ക് നേരിട്ട് -തുക നൽകാൻ അഭ്യുദയകാംക്ഷികൾ ഉപദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം തയ്യാറായില്ല. മമ്മൂട്ടിയുടെ സമയ കുറവാണ് കാരണമെന്ന് വ്യാഖ്യാനമുണ്ടെങ്കിലും വാസ്തവം അതല്ലെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടിക്ക് പിണറായിയുമായി ഉണ്ടായിരുന്ന പഴയ അടുപ്പം ഇപ്പോഴില്ലെന്നു തന്നെയാണ് കേൾക്കുന്നത്.
മമ്മൂട്ടിയെയാണ് അമ്മയുടെ പ്രസിഡന്റാക്കാൻ ആദ്യം ആലോചിച്ചത്. പിന്നീട് ദിലീപ് പ്രശ്നം മുൻനിർത്തി മമ്മൂട്ടി തന്നെയാണ് അത്തരമൊരു അവസരം വേണ്ടെന്നു വച്ചത്. അമ്മയുടെ പ്രസിഡൻറായപ്പോൾ ലാൽ അനുഭവിച്ച സമ്മർദ്ദങ്ങൾ ചില്ലറയല്ല. അതിൽ ഒരു പരിധി വരെ മമ്മൂട്ടിയെ സ്നേഹിക്കുന്നവർ ആഹ്ലാദിച്ചിരുന്നു. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും മോഹൻലാൽ തകർത്തെറിഞ്ഞു. ഇപ്പോൾ മോഹൻലാലാണ് താരം. മുഖ്യമന്ത്രിയെ കണ്ട് മമ്മൂട്ടി സഹായം കൈമാറാത്തത് പലവിധ വ്യാഖ്യാനങ്ങൾക്ക് കാരണമായിരുന്നു.. കളക്ടറെ കാണാൻ പോയ മമ്മൂട്ടിക്ക് അതിന്റെ തലേന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാമായിരുന്നല്ലോ എന്ന് ആരാധകർ ചോദിക്കുകയും ചെയ്തു
മതേരത്വത്തിന്റെ പ്രതീകമായാണ് മമ്മൂട്ടി അറിയപ്പെടുന്നത്. അദ്ദേഹത്തിനുള്ള സി.പി.എം. പ്രതിച്ഛായമായിരിക്കാം ഒരു കാരണം. എന്നാൽ ഇങ്ങനെയുള്ള മമ്മൂട്ടിയെയാണ് കേന്ദ്ര സർക്കാരിനെതിരായ വ്യാജ പ്രതികരണങ്ങളിൽ ഉപയോഗിക്കുന്നത്.ഒരു പ്രാദേശിക വിഷയത്തിൽ കേന്ദ്ര സർക്കാരിന് നേരിട്ട്പ്രതികരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് പത്മകുമാറിനെ കേന്ദ്ര സർക്കാർ തന്നെ രംഗത്തിറക്കിയത്. എന്നാൽ വ്യാജ പ്രചരണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും മമ്മൂട്ടി പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിന് അഭിപ്രായ ഭിന്നതയുണ്ട്. തന്റെ മികച്ച ചിത്രങ്ങൾ കേന്ദ്ര പുരസ്കാരത്തിന് മമ്മൂട്ടി അയക്കാത്തതിലും കേന്ദ്ര സർക്കാരിന് സംശയങ്ങൾ ഇല്ലാതില്ല.
ചലച്ചിത്ര അവാർഡിൽ കേന്ദ്ര സർക്കാർ സാധാരണ ഇടപെടാറില്ല. എന്നാൽ കേന്ദ്രം ഇടപെട്ടു എന്ന തരത്തിലാണ് വിവാദങ്ങൾ വളരുന്നത്. അതിൽ വർഗീയതയുടെ സാധ്യതകൾ പരീക്ഷിക്കുന്നവരും ഇല്ലാതില്ല. ഇതാണ് മമ്മൂട്ടിയുടെ നിശബ്ദത കൊണ്ടുണ്ടായ ഏക നേട്ടം. ന്മയുമാർ ഇത്തരത്തിൽ ഒരു പാസ്യപ്രസ്താവന നാളെ സി പി എംനേതാക്കൾ തന്നെ ഇത്തരം ഒരു നിലപാടുമായി രംഗത്തിറങ്ങുമായിരുന്നു. അതെന്തായാലും കഠിനാ ധ്വാനിയായ മമ്മൂട്ടിയെ സംബന്ധിച്ചടത്തോളം അദ്ദേഹം ആദരവിന് തീർച്ചയായും അർഹൻ തന്നെയാണ്. തന്റെ ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിന് എന്തു കൊണ്ട് അയക്കുന്നില്ലെന്ന് മറുപടി പറയാനുള്ള ബാധ്യത മ്മൂട്ടിക്കുണ്ട്. അവാർഡിന് ചിത്രങ്ങൾ അയക്കുന്നത് താനല്ലെന്ന് മമ്മൂട്ടിക്ക് പറയാമെങ്കിലും ചിത്രം അയക്കണമെന്ന് നിർദ്ദേശം നൽകാൻ തീർച്ചയായും അദ്ദേഹത്തിന് കഴിയും.
ബി.ജെ. പിയുമായി അടുപ്പം പുലർത്തുന്നതിന്റെ പേരിൽ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ ആനക്കൊമ്പ് കേസിൽ കേരള സർക്കാർ പ്രതിചേർത്തിരുന്നു. വനം വകുപ്പാണ് ലാലിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നിയമനടപടികൾ തുടങ്ങിയത് . കേസിലുണ്ടായ താമസത്തിനെതിരെ ഹൈക്കോടതി രംഗത്തു വന്നതിനെ തുടർന്നാണ് നടപടി . സർക്കാർ നൽകിയ രണ്ട് വ്യത്യസ്ത റിപ്പോർട്ടുകളാണ് സർക്കാരിന് വിനയായി മാറിയത് . ആദ്യത്തെ റിപ്പോർട്ട് മോഹൻലാലിനെ കേസിൽ പ്രതിയാക്കണമെന്നായിരുന്നു. രണ്ടാമത്തെ റിപ്പോർട്ട് അദ്ദേഹത്തെ കേസിൽ നിന്നും ഒഴിവാക്കണം എന്നതാണ്. രണ്ടും നൽകിയത് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വനം വകുപ്പായിരുന്നു.
ലാലിന്റെ തേവരയിലെ വീട്ടിൽ നിന്ന് 2012 ജൂണിലാണ് ആനക്കൊമ്പ് പിടിച്ചത്. ആദായനികുതി വകുപ്പാണ് അദ്ദേഹത്തിന്റെ വീട്ടിൽ രഹസ്യ റെയ്ഡ് നടത്തിയത്. 65,000 രൂപ നൽകി വാങ്ങിയെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം കെ. കൃഷ്ണകുമാർ എന്നയാളിൽ നിന്നും താൻ ആനക്കൊമ്പ് വാങ്ങിയെന്നാണ് മോഹൻലാൽ വിശദീകരിച്ചത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലാലിന് ലൈസൻസ് ഉണ്ടായിരുന്നില്ല. കൃഷ്ണകുമാറിനെയും കേസിൽ പ്രതിയാക്കി.
മേഹൻലാലിനെതിരെ നടപടി വേണ്ടെന്ന് പല കോണുകളിൽ നിന്നും സർക്കാരിന് ഉപദേശം ലഭിച്ചിരുന്നു. എന്നാൽ സർക്കാർ വഴങ്ങിയില്ല. വളരെ മുമ്പേ നരേന്ദ്രമോദി സ്തുതിയുടെ പേരിലും മറ്റും ഇടതുപക്ഷവുമായി ലാൽ അത്ര നല്ല സ്വരചേർച്ചയിലായിരുന്നില്ല.
ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് ആദ്യം ലാലിനെതിരെ കേസെടുത്തു. പിന്നീട് കേസ് റദ്ദാക്കി. അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശാനുസരണം നിയമത്തിൽ ഭേദഗതി വരുത്തി. ലാലിന് വേണ്ടി നിയമം പരിഷ്കരിക്കുകമായിരുന്നു അന്നത്തെ സർക്കാർ. ഇതിനിടയിൽ താരത്തിന്റെ കൈയിലുള്ളത് യഥാർത്ഥ ആനക്കൊമ്പാണെന്ന് മലയാറ്റൂർ ഡി എഫ്. ഒ സർക്കാരിന് റിപ്പോർട്ട് നൽകി. അതേസമയത്ത് തന്നെ മോഹൻലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു. നിയമപരമല്ലാത്ത മാർഗത്തിലൂടെയല്ല മോഹൻലാൽ ആന കൊമ്പ് വാങ്ങിയതെന്ന പഴയ നിലപാടാണ് ഇക്കുറി വനം വകുപ്പ് തിരുത്തിയത്. മോഹൻലാലിനെതിരെ തുടർനടപടി വേണ്ടെന്നും വനംവകുപ്പ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലുണ്ട്.
2012 ൽ രജിസ്റ്റർ ചെയ്ത കേസ് വർഷങ്ങൾ കഴിഞ്ഞിട്ടും തീർപ്പാക്കാഞ്ഞത് എന്തു കൊണ്ടാണെന്നാണ് ഹൈക്കോടതി ചോദിച്ചത്. മൂന്നാഴ്ചക്കകം മജീസ്ട്രേറ്റ് കോടതി കേസിൽ റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും സംസ്ഥാനത്തെ ഉയർന്ന കോടതി ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് നടപടി.
സിപിഎമ്മുമായി അടുപ്പം പുലർത്തുന്ന പ്രമുഖ വ്യക്തികളുടെ കേസുകൾ സർക്കാർ ലോക്കറിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ മോഹൻ ലാലിന്റെ കാര്യത്തിൽ അമിതമായ ആവേശമാണ് കാണിച്ചത്.
മോഹൻലാലിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെ കുറിച്ച് പലതരം ദുരൂഹതകൾ പ്രചരിക്കുന്നുണ്ട്.ആനകളെ കൊന്ന് ആനക്കൊമ്പ് അപഹരിക്കുന്ന ചിലരെ പിടികൂടിയപ്പോഴും മോഹൻലാൽ വിവാദത്തിലേക്ക് കടന്നു വന്നിരുന്നു. മലയാളത്തിന്റെ പ്രിയ താരത്തെ ആരെങ്കിലും കബളിപ്പിച്ചിരിക്കാനാണ് സാധ്യത. മമ്മൂട്ടിക്ക് എതിരെ ഇത്തരം ഒരു ആരോപണം ഉയരുകയില്ല. കാരണം മമ്മൂട്ടി ബുദ്ധിപൂർവം മാത്രം കളിക്കുന്ന ഒരാളാണ്. അതു കൊണ്ടു കൂടിയാണ് ചില കാര്യങ്ങളിൽ അദ്ദേഹം മൗനം പുലർത്തുന്നത്. ദേശീയ അവാർഡിന് പടം അയക്കാത്തതും ഇത്തരം ഒരു തന്ത്രപരമായ നീക്കമാണെന്ന് കരുതാം.
മമ്മൂട്ടി അവാർഡിന് ചിത്രങ്ങൾ അയക്കാത്തതിന് പിന്നിൽ സി.പി. എം ആണെന്ന് പറയുന്നവരും നിരവധിയാണ്.
https://www.facebook.com/Malayalivartha

























