കേരളാ ഹൈക്കോടതിയില്‍ ഡിജിറ്റല്‍ കോര്‍ട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തില്ല

കേരളാ ഹൈക്കോടതിയില്‍ ഡിജിറ്റല്‍ കോര്‍ട്ടുകളും പ്രത്യേക വിചാരണ കോടതികളും ഉദ്ഘാടനം ചെയ്യാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസെത്തില്ല.അനാരോഗ്യം മൂലം പങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഓഫീസ് അറിയിച്ചു.
പകരം സുപ്രീം കോടതി ജഡ്ജ് ബി ആര് ഗവായ് പരിപാടിക്കെത്തും. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയില്‍ വേദി പങ്കിടില്ലെന്ന നിലപാടിലായിരുന്നു ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്
കോടതിയില്‍ ഈ ഫൈലിംഗും ഡിജിറ്റലൈസേഷന് പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി കൂടിയാലോചനയില്ലാതെയാണെന്നാണ് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് കുറ്റപ്പെടുത്തുന്നത്.ഇതില്‍ പ്രതിഷേധിച്ചാണ് ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കാനുളള ഹൈക്കോടതി അഭിഭാഷകരുടെ സംഘടനയുടെ തീരുമാനം.
ഉച്ചക്ക് 2.30-ന് അദ്ദേഹം കേരളത്തില്‍ എത്തേണ്ടതായിരുന്നു. ശനിയാഴ്ച കുമരകത്ത് കോമണ്‍ വെല്‍ത്ത് ലീഗല്‍ എഡ്യൂക്കേഷന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. ചീഫ് ജസ്റ്റിസിന്റെ കേരള ഹൈക്കോടതി സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കിയതിന്റെ കാരണം ഔദ്യോഗികമായി ഇതുവരെ വിശദീകരിച്ചിട്ടില്ല. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് യാത്ര റദ്ദാക്കിയത് എന്നാണ് സൂചന. ചീഫ് ജസ്റ്റിസിന്റെ അഭാവത്തില്‍ ജസ്റ്റിസ് ബി.ആര് ഗവായ് ഹൈക്കോടതിയില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തേക്കും.
കേരളത്തില്‍ 14 പുതിയ ഡിജിറ്റല്‍ കോടതികള്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനം. ഇതിന് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തടസമാകരുതെന്ന് മുഖ്യമന്ത്രി ധനകാര്യ വകുപ്പിന് നിര്‍ദേശം നല്കി. ഡിജിറ്റല്‍ കോടതികളുടെ രൂപവത്കരണത്തിന് സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് മുന്‍കൈയെടുത്തത്. സംസ്ഥാന നിയമമന്ത്രി പി. രാജീവ്, ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗമാണ് പുതിയ 14 ഡിജിറ്റല്‍ കോടതികള്‍ രൂപവത്കരിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. വി. ഹരി നായര്‍ നിയമ സെക്രട്ടറി ആയിരുന്ന കാലത്താണ് ഡിജിറ്റല്‍ കോടതി രൂപവത്കരണം സംബന്ധിച്ച നിര്‍ദേശം ധനകാര്യ വകുപ്പിന് കൈമാറിയിരുന്നത്.
വര്‍ഷത്തില്‍ 365 ദിവസത്തെയും 24 മണിക്കൂറും ജനങ്ങള്‍ക്ക് ഓണ്‍ലൈനായി സമീപിക്കാന്‍ കഴിയുന്ന Kollam - ON - Courts എന്ന പദ്ധതി ജസ്റ്റിസ് ബി.ആര് ഗവായ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനാണ് കൊല്ലത്ത് ഡിജിറ്റല്‍ കോടതി സ്ഥാപിച്ചത്. PUCAR ഉമായി ചേര്‍ന്നാണ് കൊല്ലത്തുള്ള സ്മാര്‍ട്ട് കോടതി സ്ഥാപിച്ചിരിക്കുന്നത്. എറണാകുളത്ത് പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക കോടതിയുടെയും ആലപ്പുഴയില്‍ ബഡ്സ് ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക കോടതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
https://www.facebook.com/Malayalivartha

























