ചിങ്ങം ഒന്ന് കേരളത്തിൽ കര്‍ഷക ദിനം കൂടിയാണ്; ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആണ്ടുപിറവി ആശംസകള്‍ നേർന്ന് ഗവർണർ

പഞ്ഞ കർക്കടകം മാറി...! പ്രതീക്ഷകളുടെയും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ചിങ്ങപ്പുലരി പിറന്നു... പരസ്പരം ആശംസകളുമായി മലയാളികൾ ചിങ്ങത്തെ വരവേൽക്കുകയാണ്. ഇപ്പോൾ ഇതാ കേരള ഗവർണർ ആശംസകൾ നേർന്നിരിക്കുകയാണ്. മലയാളത്തിലായിരുന്നു ഗവർണറുടെ ആശംസ. ഗവർണറുടെ ആണ്ടുപിറവി ആശംസ ഇങ്ങനെ;-
"ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആണ്ടുപിറവി ആശംസകള്‍. കൊല്ലവര്‍ഷം 1200-ന് ആരംഭം കുറിക്കുന്ന ചിങ്ങം ഒന്ന് കേരളത്തിൽ കര്‍ഷക ദിനം കൂടിയാണ്. ഐശ്വര്യവും സുഖവും ആനന്ദവും പ്രദാനം ചെയ്യുന്ന വര്‍ഷത്തിലേക്ക് ഈ ദിനം നമ്മെ നയിക്കട്ടെ എന്ന് ആശംസിക്കുന്നു എന്നായിരുന്നു ഗവർണർ സന്ദേശത്തിൽ പറഞ്ഞത് .മുഖ്യമന്ത്രി ഇത് വരെയും ചിങ്ങ മാസ ആശംസകൾ മലയാളികൾക്ക് നേർന്നിട്ടില്ല.
https://www.facebook.com/Malayalivartha

























