വടകരയിൽ നടന്ന യുഡി എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു പ്രത്യേക സംസ്കാരമാണ് കാഫിർ സ്ക്രീൻ ഷോട്ട് ; തുറന്നടിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

വടകരയിൽ നടന്ന യുഡി എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന ഒരു പ്രത്യേക സംസ്കാരമാണ് കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിലേക്ക് നയിച്ചതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒറ്റപ്പെട്ട സംഭവമെന്ന നിലയിലാണ് ചിലർ ബോധപൂർവ്വം ഈ പ്രചാരണത്തെ കൈകാര്യം ചെയ്യുന്നത് .
വടകരയിൽ കെ കെ ശൈലജയ്ക്കെതിരെ വ്യക്തിഹത്യയിലൂന്നിയ അധിഷേപം തുടങ്ങി വച്ചത് യു ഡി എഫാണ്. വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ യു ഡി എഫ് വ്യാജ പ്രചാരണം നടത്തി. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പാർട്ടി സെക്രട്ടറി പറഞ്ഞതാണ് സി പി ഐ എമ്മിന്റെ നിലപാട്.
സി പി ഐ എമ്മിന്റെ പേര് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പോരാളി ഷാജി ഉൾപ്പെടെയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി പാർട്ടിയ്ക്ക് ബന്ധമില്ല. സി പി ഐ എമ്മിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കാനല്ല കെ കെ ലതിക ഷെയർ ചെയ്തത്. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച ഉറവിടം കണ്ടെത്തണം. യഥാർത്ഥ കുറ്റവാളികളെ പിടികൂടണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























