സഖാത്തിയെ രക്ഷിക്കാന്‍ ഗോവിന്ദന് സഖാവിന്റെ കരഞ്ഞ് മെഴുകല്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ യു.ഡി.എഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്നു വന്നതാണ് കാഫിര്‍ സ്ക്രീന്‍ ഷോട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പരാതികളുടെ അടിസ്ഥാനത്തില്‍ നിരവധി മുസ്ലീംലീഗ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളെ സി.പി.എം അനുകൂലിക്കുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് ഒരാളെയും സംശയത്തിന്റെ പുകമറയില്‍ നിറുത്താതെ സ്ക്രീന്‍ ഷോട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരണം. പോരാളി ഷാജിയല്ല ഇടതുപക്ഷം. പാര്‍ട്ടിയുടെ പേരില്‍ പ്രചരിക്കുന്ന സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുമായി സി.പി.എമ്മിന് ബന്ധമില്ല. കെ.കെ.ശൈലജയ്ക്കെതിരെയുള്ള സ്ക്രീന്‍ ഷോട്ട് കെ.കെ. ലതിക പങ്കുവച്ചത് നാടിനു ദോഷമെന്നു സൂചിപ്പിച്ചുകൊണ്ടാണ്. അതാണ് പോസ്റ്റിന് അടിയില്‍ എഴുതിയിരുന്നത്. സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട വിഷയത്തെ ഒറ്റപ്പെട്ട പ്രശ്നം പോലെ സമീപിക്കുന്നതു ശരിയായ നിലപാടല്ല.
വടകരയില്‍ ഷാഫി പറമ്പില്‍ പ്രചാരണത്തിനെത്തിയതു മുതല്‍ ശൈലജയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ടീച്ചര്‍ക്കെതിരെ മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കാനും ശ്രമം നടന്നു. സ്ക്രീന്‍ ഷോട്ടിന്റെ ഗുണഭോക്താക്കള്‍ സി.പി.എമ്മല്ല. വര്‍ഗീയ നിലപാട് സ്വീകരിക്കുന്നതിനെ പാര്‍ട്ടി ഒരുതരത്തിലും അനുകൂലിക്കില്ല. കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിഷയത്തില്‍ യു.ഡി.എഫിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പങ്കാളിത്തം കോടതിയില്‍ തെളിയിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. വിഷയത്തില്‍ യു.ഡി.എഫിന് പങ്കുണ്ടെന്ന കാര്യത്തില്‍ എന്താ സംശയം. യു.ഡി.എഫിന്റെ കൈ പരിശുദ്ധമാണോ. കോടതിയില്‍ വരട്ടെ. ഞങ്ങളുടെ കൈയിലുള്ളത് ഞങ്ങളും ഹാജരാക്കും. എല്‍.ഡി.എഫിനുമേല്‍ കുറ്റം ചുമത്താന്‍ ആരും ശ്രമിക്കേണ്ട.
പോസ്റ്റ് പങ്കുവച്ച സി.പി.എം നേതാവ് കെ.കെ.ലതികയെ തള്ളിപ്പറഞ്ഞത് എന്തിനാണെന്ന് കെ.കെ.ശൈലജയോടു തന്നെ ചോദിക്കണം. ഇത്തരം ഒരു വാര്‍ത്ത കണ്ടാല്‍ എല്ലാവരും ഷെയര്‍ ചെയ്യും. അത് തെറ്റാണോ ശരിയാണോ എന്നൊന്നും അന്വേഷിക്കാന്‍ നില്‍ക്കില്ല. ഇത്തരം വര്‍ഗീയ പ്രചാരണം ആപത്താണ്, ഇങ്ങനെ പ്രചരിപ്പിക്കരുത് എന്നു പറഞ്ഞുകൊണ്ടാണ് ലതിക ആ പോസ്റ്റ് ഷെയര്‍ ചെയ്തത്. പൊലീസിന് ലഭിച്ച വിവരമാണ് കോടതിയില്‍ കൊടുക്കുന്നത്. കേസ് കോടതിയില്‍ എത്തട്ടെ. കേരളത്തിലെ പൊലീസ് രാഷ്ട്രീയം നോക്കിയല്ല, നീതിപൂര്‍വമായും സത്യസന്ധവുമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം അംഗീകരിച്ചതിന് അവരോട് നന്ദിയുണ്ട്.
https://www.facebook.com/Malayalivartha

























