സാഹസിക രക്ഷപ്പെടുത്തല്‍.... ശബരിമല തീര്‍ത്ഥാടനത്തിനെത്തി പമ്പയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന

സാഹസിക രക്ഷപ്പെടുത്തല്‍.... ശബരിമല തീര്‍ത്ഥാടനത്തിനെത്തി പമ്പയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി അഗ്നിശമനസേന. പമ്പയാറ്റില്‍ ത്രിവേണി പാലത്തിനു സമീപത്തായി കുളിക്കുകയായിരുന്ന ബാംഗ്ലൂര്‍ സ്വദേശി ആനന്ദ് (36) എന്ന തീര്‍ത്ഥടകനാണ് ഒഴുക്കില്‍പ്പെട്ടത്.
ആനന്ദിനെ അഗ്നിശമനസേനയാണ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് ആനന്ദ് ഒഴുക്കില്‍ പെട്ടത്. മീറ്ററുകളോളം മുങ്ങിതാണ് ഒഴുകിവന്ന ആനന്ദ് സുരക്ഷയുടെ ഭാഗമായി നദിയില്‍ അഗ്നിശമന സേന വലിച്ചു കെട്ടിയിരുന്ന കയറില്‍ പിടിച്ചു നില്‍ക്കാനായി ശ്രമിക്കുന്നതിനിടയില്‍ മുങ്ങിപ്പോകുകയായിരുന്നു.
മാസപൂജ സ്പെഷ്യല്‍ ഡ്യൂട്ടിക്ക് വന്ന അഗ്നിശമന സേനയിലെ ഫയര്‍ &റെസ്ക്യൂ ഓഫീസര്‍മാരായ ബിജു വി ആര്, രതീഷ് ബി, കണ്ണന് എസ് എന്നിവര്‍ ഇത് കാണുകയും, നല്ല ഒഴുക്കുള്ള വെള്ളത്തിലേക്ക് ഇറങ്ങി സാഹസികമായി നീന്തിച്ചെന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു .
https://www.facebook.com/Malayalivartha

























