ഭൂമി വാങ്ങിയത് വമ്പന്‍ വിലയ്ക്ക്... വമ്പന്‍ ഹിറ്റായ ലുലുമാള്‍ ഇനി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിലും

തുടങ്ങിയയിടത്തെല്ലാം വമ്പന്‍ ഹിറ്റായ ലുലുമാള്‍ ഇനി നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്തിലും. ഗുജറാത്തിലെ അഹമ്മദാബാദില്‍ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ലുലു ഗ്രൂപ്പ് സജ്ജമാക്കും. തമിഴ്നാട്ടില്‍ കോയമ്പത്തൂരില്‍ നിലവില്‍ ലുലുവിന് ഹൈപ്പര്‍മാര്‍ക്കറ്റുണ്ട്.
തമിഴ്നാട്ടില്‍ കൂടുതല്‍ ഷോപ്പിങ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് എന്നിവരുമായി അദ്ദേഹം അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. ജമ്മു കശ്മീരില്‍ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രവും ലുലു ഗ്രൂപ്പ് സ്ഥാപിച്ചേക്കും.
അഹമ്മദാബാദില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളാണ് സജ്ജമാക്കുന്നത്. കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദ് മുനിസിപ്പില്‍ കോര്‍പ്പറേഷനില്‍ നിന്ന് 519 കോടി രൂപയ്ക്ക് ലുലു ഗ്രൂപ്പ് ഭൂമി വാങ്ങിയത്. അഹമ്മദാബാദ് കോര്പ്പറേഷന് കീഴില്‍ നടന്ന ഏറ്റവും വലിയ ഭൂമി വില്പന ഇടപാടുമായിരുന്നു ഇത്. ഇവിടെ ഏകദേശം 4,000 കോടി രൂപ നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ഒരുക്കാനുള്ള ലക്ഷ്യത്തിലാണ് ലുലു ഗ്രൂപ്പ്.
മാളിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും നേരിട്ടും പരോക്ഷമായും മാളില്‍ 7,500ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും എം.എ. യൂസഫലി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ നിലവില്‍ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലക്നൗ, ഹൈദരാബാദ്, തൃശൂര്‍ തൃപ്രയാര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു ഷോപ്പിങ് മാളുകളുള്ളത്. ഈ മാളുകള്‍ക്ക് പുറമേ കോയമ്പത്തൂരിലും കൊച്ചി ഫോറം മാളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നു.
തമിഴ്നാട്ടിലുടനീളം ഷോപ്പിങ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും സ്ഥാപിക്കാന്‍ ലുലുവിന് പദ്ധതിയുണ്ട്. ആദ്യഘട്ടത്തില്‍ ചെന്നൈയില്‍ ഷോപ്പിങ് മാള്‍ സ്ഥാപിക്കാനുള്ള ഭൂമി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
കേരളത്തില്‍ ലുലു ഗ്രൂപ്പിന്റെ അഞ്ചാമത്തെ ഷോപ്പിങ് മാള്‍ അടുത്തമാസം ആദ്യം കോഴിക്കോട് മാങ്കാവില്‍ പ്രവര്‍ത്തനം ആരംഭിക്കും. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് നിലവില്‍ കേരളത്തില്‍ ലുലു മാളുകളുള്ളത്. തൃപ്രയാറില്‍ വൈമാളും പ്രവര്‍ത്തിക്കുന്നു. കോട്ടയത്തും പുതിയ ലുലു മാള്‍ ഉയരുകയാണ്. ഇത് ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യമോ തുറക്കാനാണ് പദ്ധതി.
ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അഹമ്മദബാദില്‍ തുടങ്ങുമെന്നാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 4000 കോടി മുടക്കിയാണ് ഷോപ്പിംഗ് മാള്‍ നിര്‍മിക്കുന്നത്. ഷോപ്പിംഗ് മാളിന്റെ നിര്‍മാണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി പറഞ്ഞത്. വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപ സംഗമത്തിനിടെ ആയിരുന്നു പ്രഖ്യാപനം. വൈബ്രന്റ് ഗുജറാത്തിലെ യുഎഇ സ്റ്റാളില്‍ മാളിന്റെ മിനിയേച്ചര്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുമുണ്ട്.
ഏറ്റവും വലിയ ലുലുമാള്‍ നിര്‍മിതിയില്‍ മുതല്‍ ഉള്ളടക്കങ്ങളില്‍ വരെ വിസ്മയമാകുമെന്നാണ് ലുലു അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആകും മാള്‍ ഒരുങ്ങുക. വിശാലമായ വിസ്ത്രിതിയും 300-ലധികം വിദേശ -ദേശീയ ബ്രാന്‍ഡുകളുടെ സമ്മേളനം കൂടിയാകും ലുലു. ഒരേ സമയം 3000 പേരെ ഉള്‍ക്കൊള്ളാവുന്ന ഫുഡ്കോര്‍ട്ടാകും മറ്റൊരു പ്രത്യേകത. 15 സ്ക്രീന്‍ മള്‍ട്ടിപ്ലക്സും കുട്ടികളെ ത്രസിപ്പിക്കുന്ന അമ്യൂണ്‍സ്മെന്റ് സെന്ററും മാളിന്റെ സവിശേഷതയാകും.
യുഎഇയിലെ അബുദാബി ആസ്ഥാനമായാണ് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 250ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉണ്ട്. ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലുലു പ്രവര്‍ത്തിക്കുന്നുണ്ട്. ലുലു ഗ്രൂപ്പില്‍ 42 രാജ്യങ്ങളില്‍ നിന്നുള്ള 65000ലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നു, കൂടാതെ ആഗോള തലത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുമുണ്ട്.
"
https://www.facebook.com/Malayalivartha

























