ചേവായൂര്‍ നെയ്ത് കുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിന് സമീത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞ് അപകടം... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ചേവായൂര്‍ നെയ്ത് കുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡിന് സമീത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞ് അപകടം. ചേവായൂര്‍ എ കെ വി കെ റോഡില്‍ രാധാകൃഷ്ണന് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 9.30 തോടെയാണ് അപകടം സംഭവിച്ചത്്.
കാറിനുള്ളില്‍ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. മതിലില്‍ ഇടിച്ച് തലകീഴായി മറിഞ്ഞാണ് കാര്‍ കിണറ്റിലേക്ക് വീണത്.
അപകടം നടന്ന വീടിന് സമീപത്ത് ഒരു കുത്തനെ കയറ്റമുണ്ട്. ഈ വഴിയാണ് കാറെത്തിയത്. കുതിച്ചെത്തിയ കാര്‍ സമീപത്തെ വീടിന്റെ ഗേറ്റ് തകര്‍ത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിന് ഇരുമ്പിന്റെ നെറ്റ് വെച്ചിരുന്നതിനാലാണ് വന്‍ അപകടമൊഴിവായത്.
"
https://www.facebook.com/Malayalivartha

























