ഗന്ധര്‍വനാദം നാല് വര്‍ഷത്തിനു ശേഷം വീണ്ടും... സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി

ഗന്ധര്‍വനാദം നാല് വര്‍ഷത്തിനു ശേഷം വീണ്ടും... സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി. കോവിഡ് കാലത്തെ തുടര്‍ന്നു 4 വര്‍ഷമായി യുഎസില്‍ കഴിയുന്ന കെ.ജെ.യേശുദാസ് വൈകാതെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തില്‍ ആരംഭിച്ച സൂര്യ ഫെസ്റ്റിവലിലാകും ആദ്യ സംഗീതക്കച്ചേരി.
ചെന്നൈയിലെ മാര്‍ഗഴി ഫെസ്റ്റ് ഉള്‍പ്പെടെ പതിവായ സംഗീത വേദികളിലെല്ലാം വീണ്ടും പാടാന്‍ ലക്ഷ്യമിട്ടാണ് അദ്ദേഹം എത്തുന്നത്. സൂര്യ ഫെസ്റ്റ് ആരംഭിക്കുന്ന ഒക്ടോബര്‍ ഒന്നിനാണ് യേശുദാസിന്റെ കച്ചേരിയെന്നു സൂര്യ കൃഷ്ണമൂര്‍ത്തി അറിയിച്ചു. 2019 നു ശേഷം യേശുദാസ് ഫെസ്റ്റിന് വന്നിട്ടില്ല.
47 വര്‍ഷമായി തുടരുന്ന സൂര്യ ഫെസ്റ്റില്‍ കഴിഞ്ഞ നാല് വര്‍ഷമൊഴികെ എല്ലാത്തവണയും ആദ്യം കച്ചേരി നടത്തിയത് യേശുദാസാണ്. 84-ാം വയസ്സിലും യുഎസിലെ വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെ തുടരുകയാണ് അദ്ദേഹം. ഇടയ്ക്ക് അവിടത്തെ വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ടായിരുന്നു .
"
https://www.facebook.com/Malayalivartha

























