ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്നു വന്നു കൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപ യജ്ഞത്തിന്റെ ഒന്നാംഘട്ട സമര്‍പ്പണം ഇന്ന്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്നു വന്നു കൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപ യജ്ഞത്തിന്റെ ഒന്നാംഘട്ട സമര്‍പ്പണം ഇന്ന് രാവിലെ നടന്നു.വിഷു മുതല്‍ ആരംഭിച്ച നിത്യജപമായി തുടര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ് വിഷ്ണുസഹസ്രനാമജപ യജ്ഞം. ഇന്നത്തെ സമര്‍പ്പണം ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും ശീവേലിപ്പുരയിലുമായിട്ടാണ് നടക്കുന്നത്. ജപ യജ്ഞ ഒന്നാംഘട്ട സമര്‍പ്പണത്തില്‍ രണ്ടായിരത്തിലധികം ഭക്തര്‍ പങ്കെടുക്കും.
ക്ഷേത്രത്തിലെ വിവിധ ഭക്തജന സമിതികളെ ചേര്‍ത്ത് രൂപീകരിച്ച ശ്രീപത്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തില്‍ ആണ് ജപയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
2000 പേര് ചേര്‍ന്ന് ആറ് ആവര്‍ത്തിയായി ഒരു കോടി 20 ലക്ഷം നാമങ്ങളാണ് ഇന്ന് ജപിക്കുന്നത്. രാവിലെ 8 30 മുതല്‍ ആരംഭിച്ചിരുന്നു.
തുടര്‍ന്ന് ഭക്തജനങ്ങള്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി വടക്കേ നടയിലെ സമാപനസഭയില്‍ എത്തിച്ചേരും. സമാപനസഭയില്‍ ഭക്തജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























