ഉരുൾപൊട്ടലുണ്ടായ അന്ന് രാത്രി ചൂരൽ മലയിൽ സംഭവിച്ചത് എന്ത്

ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന തത്സമയ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിടുകയാണ് . ഉരുൾപൊട്ടലുണ്ടായ അന്ന് രാത്രി ചൂരൽ മലയിൽ സംഭവിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദൃശ്യമാക്കുന്ന പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇരച്ചെത്തുന്ന മലവെള്ളം കടകളിലെ സാധനസാമഗ്രികൾ തുടച്ച് നീക്കി ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. ചൂരൽമലയിലെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഉരുൾപൊട്ടൽ എത്രത്തോളം ഭയാനകമായിരുന്നു എന്ന് മനസ്സിലാകുന്നത്. അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകൾ കാഴ്ചക്കാരിൽ ഭയവും വേദനയും നിറക്കും.
ദുരുന്ത ബാധിത മേഖലയിലെ വീടുകളും കടകളും ശുചീകരിക്കുന്ന പ്രവർത്തികളും തുടരുകയാണ്. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉണ്ട്. ചാലിയാറിലെ മണല്‍തിട്ടകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും. ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. ഉപയോഗശൂന്യമായ നോട്ടുകള്‍ മാറിയെടുക്കാന്‍ എസ്ബിഐ കോട്ടപ്പടി ബ്രാഞ്ചില്‍ നാളെ മുതല്‍ സൗകര്യമൊരുക്കും. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വിതരണവും തുടരുന്നുണ്ട്.
https://www.facebook.com/Malayalivartha

























