Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ മൂട്ടില്‍ തീ പിടിച്ച് എംവി ഗോവിന്ദന്‍ ; മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്നു

18 AUGUST 2024 01:29 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

പോരാളി ഷാജി ആണോ ഇടതുപക്ഷം. കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ എംവി ഗോവിന്ദന്‍ അടിച്ച ഡയലോഗാണിത്. അത് മാധ്യമങ്ങളോടോ ജനങ്ങളോടോ ചോദിക്കേണ്ട ചോദ്യമല്ല ഗോവിന്ദാ. നിങ്ങള്‍ നേതാക്കള്‍ വട്ടംകൂടിയിരുന്ന് പരസ്പരം ചോദിക്കേണ്ട ചോദ്യമാണ്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമായപ്പോഴാണ് പാര്‍ട്ടി സെക്രട്ടറിക്ക് മൂട്ടില്‍ തീ പിടിച്ചത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന് പറയും പോലെ മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്നു. പോരാളി ഷാജിമാരെപ്പോലുള്ള ഗ്രൂപ്പുകള്‍ക്ക് വളംവെച്ച് കൊടുത്തത് പാര്‍ട്ടിയിലുള്ളവര്‍ തന്നെയല്ലെ. എന്നിട്ട് പോരാളി ഷാജിമാരും അമ്പാടി മുക്ക് സഖാക്കളും സിപിഎമ്മെന്ന് കാര്യക്കാരായി. അവര്‍ നിലപാട് പറയുന്നു വെല്ലുവിളി നടത്തുന്നു. ഒടുവില്‍ ഉത്തരം പറയേണ്ടത് മുതിര്‍ന്ന നേതാക്കളും. എന്നിട്ട് മാധ്യമങ്ങളോട് ചോദിക്കുന്നു പോരാളി ഷാജിയാണോ ഇടതുപക്ഷമെന്ന്.

പാര്‍ട്ടി ഈ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷെ എന്തുകൊണ്ട് ഈ ഗ്രൂപ്പുകളുടെ അഡമിന്‍മാര്‍ക്കെതിരെ കേസെടുക്കുന്നില്ല. അവരെ പിടിച്ച് അകത്താക്കുന്നില്ല. ആഭ്യന്തരം നിങ്ങടെ കക്ഷത്തല്ലെ ഗോവിന്ദന്‍ സഖാവെ ഇരിക്കുന്നത്. എന്നിട്ടും ഈ കൂട്ടങ്ങളെ നിലയ്ക്ക് നിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ മാത്രം കഴിവുകേടാണ്. സത്യത്തില്‍ നേതാക്കന്മാര്‍ക്ക് ഇവരെയൊക്കെ പേടിയാണ്. കടുപ്പിച്ച് എന്തേലും പറഞ്ഞ് പോയാല്‍ ഇക്കൂട്ടര്‍ പലതും വിളിച്ച് പറയും. ആ പേടി കാരണം വായുംപൂട്ടിക്കെട്ടി മിണ്ടാതിരിയ്ക്കുന്നു. ലോക്‌സഭ ഇലക്ഷനില്‍ തോറ്റതിന് പോരാളി ഷാജി ഉള്‍പ്പെടെ ഗ്രൂപ്പുകളെ എംവി ജയരാജന്‍ തള്ളിപ്പറഞ്ഞിരുന്നു. ഇടതെന്ന പേരില്‍ പൊട്ടിമുളച്ച ഗ്രൂപ്പുകളാണ് തോല്‍വിയ്ക്ക് കാരണമെന്ന്. അതിന് പോരാളി ഷാജി കൊടുത്ത മറുപടി സിപിഎമ്മിന്റെ പിരിവെട്ടിയ്ക്കുന്നതായിരുന്നു.

കാഫിര്‍ സക്രീന്‍ഷോട്ടില്‍ തീച്ചൂളയിലാണ് ഗോവിന്ദന്‍. കെകെ ലതിക സഖാവിനെ ഇതില്‍ നിന്ന് ഊരിയെടുക്കണം. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത കെ.കെ.ലതികയെ ഗോവിന്ദന്‍ ന്യായീകരിച്ചു. കെ.കെ. ലതിക സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് ഇത്തരമൊരു ആശയം പ്രചരിപ്പിക്കാനല്ല. സ്‌ക്രീന്‍ ഷോട്ടിലുള്ള കാര്യം നാടിന് ആപത്താണെന്ന് സൂചിപ്പിക്കുകയാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കെ.കെ ലതിക ചെയ്തത് തെറ്റാണെന്ന് പറഞ്ഞ കെ.കെ.ശൈലജയെ ഗോവിന്ദന്‍ തള്ളുകയും ചെയ്തു. ഈ വിഷയത്തില്‍ ഇതാണ് പാര്‍ട്ടിനിലപാട്. വ്യക്തികള്‍ പറയുന്നത് അല്ല, പാര്‍ട്ടി പറയുന്നതാണ് നിലപാട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടി അനുകൂല സൈബര്‍ കേന്ദ്രങ്ങളേയും ഗോവിന്ദന്‍ തള്ളിപ്പറഞ്ഞു. സിപിഎമ്മിന്റെത് അല്ലാത്ത സിപിഎമ്മിന്റെ പേര് ഉപയോഗിക്കുന്ന നിരവധി വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. ഇതില്‍ ഒന്നാണ് പോരാളി ഷാജി. പോരാളി ഉണ്ടോ ഷാജി ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. പോരാളി ഷാജി ആണോ ഇടതുപക്ഷം. ഇവയ്‌ക്കൊന്നും പാര്‍ട്ടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. സൈബര്‍ പോരാളികള്‍ വേറെ വിഭാഗമാണെന്നും ഞങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടി വിശദമായി വിശകലനം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ രാഷ്ട്രീയ ചരിത്രത്തില്‍ കാണാത്ത ചില പ്രവണതകള്‍ നവമാധ്യമങ്ങളിലൂടെ നടന്നു. എല്ലാം ചെയ്തതിന് പിന്നില്‍ യുഡിഎഫിന്റെ പ്രേരണയുണ്ട്. വടകരയില്‍ നടന്ന അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യണം. വടകരയില്‍ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ഒരു പ്രത്യേക സംസ്‌കാരമാണ് ഇതിലേക്കെല്ലാം നയിച്ചത്. ന്യൂമാഹിയിലെ ചില ലീഗ് പ്രവര്‍ത്തകരാണ് ഇതിന്റെയെല്ലാം പിന്നിലെന്നും ഗോവിന്ദന്‍ ആരോപിച്ചു. നവമാധ്യമങ്ങളൂടെയുള്ള കള്ളപ്രചാരണങ്ങളെ തുറന്നുകാട്ടുക എന്നത് ജനാധിപത്യസമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കാഫിര്‍ പരാമര്‍ശത്തില്‍ ആദ്യം പരാതി നല്‍കിയത് എല്‍ഡിഎഫ് ആണ്. സംശയത്തിന്റെ മുള്‍മുനയില്‍ ആളുകളെ നിര്‍ത്താതെ യഥാര്‍ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. പോലീസ് അന്വേഷിക്കട്ടെ. അന്വേഷണം പൂര്‍ത്തിയാകട്ടെ. സ്‌ക്രീന്‍ഷോട്ടിന്റെ ഉത്ഭവം എവിടെയാണെന്ന് പുറത്തുവരട്ടെ അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (18 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (6 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

Malayali Vartha Recommends