ഇനി എന്തിനാണ് ഞാന്‍ കട തുറക്കുന്നത് ? അവരാരും ഇനി ഇവിടേക്ക് വരില്ല

മൊബൈല്‍ ഫോണില്‍ ചില ചിത്രങ്ങള്‍ കാണിച്ചിട്ട് വിങ്ങിപ്പൊട്ടുകയാണ് ചൂരല്‍മലയിലെ ഷമീര്‍. തന്റെ കടയില്‍ വന്ന ഓരോരുത്തരുടേയും കാര്യങ്ങളാണ് ഷമീര്‍ പറയുന്നത്. ഇവരൊക്കെ ഇന്നലെ കടയില്‍ വന്ന് സാധനങ്ങള്‍ വാങ്ങിച്ചിരുന്നു. ഇനി അവരാരും ഇല്ലെന്ന് ഷമീര്‍ കരയുകയാണ്. ഇനി കട തുറക്കാനുളള മാനസികാവസ്ഥയിലല്ലെന്നും പറയുന്നു ഷമീര്‍. ആ പ്രദേശത്തുള്ളവരുടെയെല്ലാം പ്രിയപ്പെട്ടവനായിരുന്നു അവിടെ കട നടത്തുന്ന ഇദ്ദേഹം. ഷമീറിന്റെ വാക്കുകല് കേട്ട് നില്ക്കുന്ന എല്ലാവരുടേയും കണ്ണ് നിറയ്ക്കും.
ഇദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഇയാളുടെ കുടുംബത്തിലെ 11 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 4 പേരാണ് പോയത്.'' ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ തലേദിവസം തന്റെ കടയിലെത്തി സാധനങ്ങള്‍ വാങ്ങിയ ഓരോരുത്തരെയും മൊബൈലില്‍ കാണിച്ചു തരികയാണ് ഷമീര്‍. കുഞ്ഞിന്റെ ബര്‍ത്ത്ഡേക്ക് പാലും പഞ്ചസാരയും വാങ്ങിച്ചിട്ട് പോയതാണ് നസീറിക്ക. രാവിലെ എണീറ്റപ്പോഴാണ് നസീറിക്കയും കുടുംബവും മിസ്സിംഗ് ആണെന്നറിയുന്നത്. മോഹനേട്ടന്റെ വൈഫും, ശിവണ്ണനും കുടുംബവും എല്ലാവരും പോയി. പിന്നെയെനിക്ക് സിസിടിവി നോക്കാന്‍ തോന്നിയില്ല. ഇന്നലെ കണ്ട മുഖങ്ങളൊന്നും ജീവനോടെ ഇല്ല എന്നെനിക്ക് വ്യക്തമായി. മിനിയാന്ന് കടയില്‍ വന്ന എണ്‍പത് ശതമാനം പേരും ഇനി എന്റെ കടയിലേക്ക് തിരിച്ചുവരില്ലെന്ന് എനിക്ക് ഉറപ്പായി. മുണ്ടക്കൈയിലെ മുസ്തഫാക്ക കുഞ്ഞിനെയും കൊണ്ട് വന്ന് മിഠായി വാങ്ങിച്ചിട്ട് പോയതാണ്.'' ചൂരല്‍മലയിലെ പലചരക്കുവ്യാപാരിയായ ഷമീറിന് പ്രിയപ്പെട്ടവരെല്ലാം ഇനി കണ്ണീരോര്‍മകളാണ്.
മക്കള്‍ പഠിച്ച സ്കൂളാണിതെന്ന് വെള്ളാര്‍മല സ്കൂളിനെ ചൂണ്ടി ഷമീര്‍ പറഞ്ഞു. ഈ സ്കൂളിലെ 22 കുട്ടികളാണ് മരിച്ചു പോയത്. സ്വന്തമായുണ്ടായിരുന്ന 2 കടകളിലും ചെളിവെളളം കയറി നാശമായിരിക്കുകയാണ്. ഈ നാടിനെക്കുറിച്ചും ഇവിടുത്തെ ആളുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആള് കൂടിയാണ് ഷമീര്‍. അതുകൊണ്ട് തന്നെ എല്ലാദിവസവും രാവിലെ ഷമീര്‍ ചൂരല്‍മലയിലെത്തും. ഇനി കട തുറക്കാനുളള മാനസികാവസ്ഥയിലല്ലെന്നും പറയുന്നു ഷമീര്‍. നീക്കിയിരിപ്പൊന്നും ബാക്കിയില്ല. കഴിഞ്ഞ പ്രളയത്തില്‍ നിരവധി കടകളില്‍ വെളളം കയറിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായമൊന്നും കിട്ടിയിട്ടില്ല. വ്യാപാരി വ്യവസായി സമിതിയിലാണ് പ്രതീക്ഷയെന്നും ഷമീര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























