സാലറി ചാലഞ്ച് ഉത്തരവിറങ്ങി. ഇനി പ്രതീക്ഷ ഹൈക്കോടതി ! പിണറായിയുടെ സ്വപ്നം പൊളിക്കുമോ?

അന്ന് സാലറി ചലഞ്ച് എന്നത് വിട്ടുവീഴ്ച മനോഭാവത്തോടെ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. എന്നാൽ മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സക്ക് പോയതോടെ കാര്യങ്ങൾ കുഴഞ്ഞു. സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽ വരെ വന്നു. ഹൈക്കോടതി സർക്കാരിനെ എടുത്തു ഉടുക്കുകയും ചെയ്തു.
സർക്കാർ ജീവനക്കാർ രണ്ടു ചേരിയിലായി, ഉമ്മൻ ചാണ്ടി മന്ത്രി സഭയുടെ സമയത്ത് ജീവനക്കാർ കളം മാറ്റി ചവിട്ടിയത് കാരണമാണ് അദ്ദേഹം കട പുഴുകി പോകാനുള്ള കാരണം. ശമ്പളം നൽകിയ ജീവനക്കാർ അതിന് തയ്യാറായത് യൂണിയനുകളുടെ സമ്മർദ്ദഫലമായാണ്. ഒരു വലിയ വിഭാഗം ശമ്പളം നൽകാനാവില്ലെന്ന പിടിവാശിയാണ് സ്വീകരിച്ചിരിക്കുന്നത്. ശമ്പളം നൽകാൻ തയ്യാറാകാത്ത ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. അതും ജീവനക്കാരിൽ പ്രതിഷേധം കടുപ്പിച്ചു. മാത്രവുമല്ല സർക്കാരിന്റെ ഇത്തരം നീക്കങ്ങൾ നിയമപരവുമല്ല.
അന്ന് ജീവനക്കാർ സർക്കാരിനോട് പിണങ്ങിയതിന്റെ പൂർണ ഉത്തരവാദിത്വം തോമസ് ഐസക്കിനായിരുന്നു . ഗീതാ ഗോപിനാഥിനെ പിണറായിയുടെ ഉപദേശിയാക്കിയ വേളയിൽ തന്നെ പിണറായിയുമായി ഐസക് അകന്നതാണ്. അത് ഇതുവരെയും ശരിയായിട്ടില്ല. മാത്രവുമല്ല ഐസക് ടീം അച്ചുതാനന്ദന് ഒപ്പമാണെന്ന തോന്നൽ പിണറായിക്കുണ്ട്. എം എ ബേബിയുമായി ഐസക് നല്ല ബന്ധത്തിലാണ്. പിണറായിയുടെ സർക്കാരിനെ ഇല്ലാതാക്കാൻ ഐസക് ശ്രമിക്കുകയാണോ എന്ന സംശയം ഉന്നത സി പി എം നേതാക്കൾക്കുണ്ടായിരുന്നു. മുഖ്യമന്ത്രി മനസിൽ പോലും ഉദ്ദേശിക്കാത്ത കാര്യങ്ങൾ ഐസക് എഴുതിപിടിപ്പിച്ചത് ഇതിനു വേണ്ടിയാണെന്ന് ജയരാജൻ ഉൾപ്പെടെയുള്ളവർ കരുതുന്നു. മാത്രവുമല്ല ഇത്തരം നീക്കങ്ങൾ പിണറായി സർക്കാരിന്റെ ധാർഷ്ട്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.
സി.എം.ഡി.ആർ.എഫിലേക്ക് സംഭാവനയായി നൽകുന്ന തുക 2024 സെപ്റ്റംബറിൽ വിതരണം ചെയ്യുന്ന ആഗസ്റ്റിലെ ശമ്പളം മുതൽ കുറവ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ ധാരണ. പണ്ട് ഐസക്ക് വഴി സംഭവിച്ച അബദ്ധങ്ങൾ ഇക്കുറി സംഭവിക്കാതിരിക്കാൻ പിണറായി ജാഗരൂകനാണ്.ജീവനക്കാർക്ക് തങ്ങളുടെ പ്രോവിഡന്‍റ് ഫണ്ടിൽ നിന്നും സി.എം.ഡി.ആർ.എഫിലേക്ക് തുക അടയ്ക്കാം. ഇതിനുള്ള അപേക്ഷ പ്രത്യേകമായി നൽകണം. ശമ്പളത്തിൽ നിന്നും ഗഡുക്കൾ പിടിക്കുന്നത് അവസാനിക്കുന്നതുവരെ ജി.പി.എഫ്, ടി.എ തിരിച്ചടവ്, ജീവനക്കാരൻ ആവശ്യപ്പെടുന്ന പക്ഷം മരവിപ്പിക്കും. അഞ്ചു ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യാൻ സന്നദ്ധരാകുന്നവർക്ക് ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസം എന്ന ക്രമത്തിൽ 10 ഗഡുക്കൾ വരെ അനുവദിക്കും . അടുത്ത സർക്കാർ യു ഡി എഫിന്റേതായിരിക്കുമെന്ന് പല സർവീസ് സംഘടനാ നേതാക്കളും അടക്കം പറഞ്ഞുതുടങ്ങി. ഈ സാഹചര്യത്തിൽ സംഘടനകളുടെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതിൽ ഇളവുകൾ നൽകാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ട് . ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ, ആവശ്യമെങ്കിൽ ജീവനക്കാരുടെ സംഘടകളുടെ യോഗം വിളിക്കും. സർക്കാരിനെ വെള്ളത്തിലാക്കാനുള്ള ഐഡിയായാണ് ഇതിനെ അന്ന് സി പി എം നേതാക്കൾ കണ്ടത്. അന്ന് സംഭവിച്ച അബദ്ധങ്ങൾ ഇക്കുറി ആവർത്തിക്കരുതെന്ന ജാഗ്രതയിലാണ് സർക്കാരെങ്കിലും തിരിച്ചാണ് സംഭവിക്കുന്നത്. സി പി എം എം എൽ എ ചോദിച്ചാൽ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതു വരെ എത്ര രൂപ ചെലവഴിച്ചെന്ന് മുഖ്യമന്ത്രി പറയില്ല. സി പി എമ്മുകാരനായ തൃക്കരിപ്പൂർ എം എൽ എ എം. രാജഗോപാലിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മൗനം പാലിച്ചത്. 2016 മുതലുള്ള കണക്കാണ് എം എൽ എ ചോദിച്ചത്. 2024 ജൂൺ 10 ന് ചോദ്യം നിയമസഭയിൽ വന്നെങ്കിലും മുഖ്യമന്ത്രി മറുപടി നൽകിയില്ല.2 മാസം കഴിഞ്ഞിട്ടും മറുപടി നൽകിയിട്ടില്ല എന്നതാണ് രസകരമായ കാര്യം. ഉഴവൂർ വിജയന്റെയും കെ.കെ. രാമചന്ദ്രന്റെയും കുടുംബത്തിന് ദുരിതാശ്വാസ നിധിയിൽ നിന്നും തുക നൽകിയ കാര്യം വൻ വിവാദമായി മാറിയിരുന്നു.മറുപടി പറഞ്ഞാൽ ഇതെല്ലാം പറയേണ്ടി വരും. അതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി നൽകാതെ ഒഴിഞ്ഞുമാറുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ദുർവിനിയോഗമാണ് ശശികുമാർ ലോകായുക്തയിൽ ചോദ്യം ചെയ്തത്. എന്നാൽ ഇത് ലോകായുക്ത തള്ളി. ഇതിനെ ചോദ്യം ചെയ്താണ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബഞ്ചാണ് കേസ് കേൾക്കുന്നത്. നടപടി ക്രമങ്ങൾ പാലിക്കാതെ തുക ദുർവിനിയോഗം നടത്തി എന്നാണ് ശശികുമാറിന്റെ ആക്ഷേപം.ലക്ഷങ്ങൾ മുഖ്യമന്ത്രി ദുർവിനിയോഗം നടത്തി എന്ന ആക്ഷേപത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്. ഇക്കാര്യം ഹൈക്കോടതി ശരിവച്ചാൽ അതിന്റെ പേരിൽ സാലറി ചാലഞ്ചിൽ നിന്നും ഒഴിഞ്ഞുമാറാൻ കാത്തിരിക്കുകയാണ് ജീവനക്കാർ. എല്ലാവരുടെയും പ്രാർത്ഥന ഇതു മാത്രമാണ്.ഏതാണ്ട് 500 കോടി രൂപ ട്രഷറിയിൽ എത്തുമെന്നാണ് സർക്കാർ കരുതുന്നത്- തത്കാലം 500 കോടി കിട്ടുമെങ്കിലും കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലെന്ന ധാരണയാണ് സി പി എം സംസ്ഥാന സെക്രട്ടറിക്കുള്ളത്. ജീവനക്കാരെ പിണക്കരുതെന്ന വ്യക്തമായ നിർദ്ദേശം അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയതാണ്. എന്നാൽ മുഖ്യമന്ത്രി അത് കേൾക്കാൻ തയ്യാറായില്ലെന്നാണ് വിവരം. ചുരുക്കത്തിൽ സി പി എമ്മിന് ഒപ്പമുള്ള ഒരു ചെറിയ ശതമാനം ജീവനക്കാർ കൂടി പാർട്ടിക്ക് എതിരാകും. ഈ മാസം 24 ന് ഹൈക്കോടതിയിൽ നിന്നും സർക്കാർ വിരുദ്ധ പരാമർശം ഉണ്ടായാൽ അഞ്ഞൂറ് കോടി എന്ന സ്വപ്നത്തിന് മങ്ങലേൽക്കും. മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ലോകായുക്ത വിധിപറഞ്ഞത്. മരണ ശേഷം ഉഴവൂർ വിജയന്‍റെ കുടുംബത്തിനും ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച വാഹനം ഇടിച്ച് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിനും ഒരു അപേഷാ രേഖ പോലുമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചിരുന്നു. ഇത് അധികാര ദുർവിനിയോഗമെന്ന് കാട്ടി ആർഎസ് ശശികുമാർ നൽകിയ ഹർജിയാണ് ലോകായുക്ത ഫുൾബഞ്ച് തള്ളിയത്.
ലോകായുക്ത വിധി തന്നെ സ്വജനപക്ഷപാതപരമെന്ന് ആരോപിക്കുകയാണ് കോണ്‍ഗ്രസ്. സർക്കാർ വിലാസം സംഘടനയായി ലോകായുക്ത അധഃപതിച്ചുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുമ്പോഴും ഹർജി തള്ളിയത് വിചിത്രമെന്നും വിമർശനമുയരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന് സ്വീകരിച്ച ലോകായുക്തയും സിപിഎം എംഎൽഎയായിരുന്ന കെകെ രാമചന്ദ്രൻ നായരുടെ ജീവചരിത്രത്തിന് ഓർമ്മക്കുറിപ്പ് എഴുതിയ ഉപലോകായുക്തമാരും പുറപ്പെടുവിച്ച വിധി അത്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു ഹർജിക്കാരൻ ആർഎസ് ശശികുമാറിന്‍റെ പ്രതികരണം. സാധാരണ ഇത്തരം ഒരു താൽപ്പര്യമുണ്ടായാൽ ഹൈക്കോടതിയിൽ നിന്നും ജഡ്ജിമാർ പിൻമാറാറുണ്ട്. വ്യക്തിപരമായ ആക്ഷേപമാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. കാരണം രാമചന്ദ്രൻ നായർ വേണ്ടപ്പെട്ടയാളാണെന്ന് ഉപ ലോകായുക്ത പറഞ്ഞിട്ടുണ്ട്. ലോകായുക്ത വിരമിച്ച ഹൈക്കോടതി ജഡ്ജിമാരാണ്. ഇവരുടെ നിയമനങ്ങൾ 1957 ലെ കേരള ഹൈക്കോർട്ട് ജഡ്ജസ് കണ്ടീഷൻസ് ഓഫ് സർവീസ് ആക്റ്റ് അനുസരിച്ചാണ് നിർണയിക്കുന്നത്. അതായത് വിരമിച്ച ജഡ്ജിമാർക്ക് ശമ്പളം നൽകുന്നതിൽ മാത്രമല്ല ആക്റ്റ് ബാധകം. പണ്ട് ജഡ്ജിമാർ പൊതു സമൂഹവുമായി ഇട പഴകിയിരുന്നില്ല. ഇതിന് കാരണം തങ്ങൾക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടാകരുത് എന്നതു കൊണ്ടാണ്.
ലോകായുക്തയെ സർക്കാർ ഗൗരവമായി എടുത്തിരുന്നില്ല. ഇത്തരത്തിൽ മുമ്പ് പാളിച്ച പറ്റിയത് കർണാടക സർക്കാരിനാണ്. അവർ ലോകായുക്തയായി നിയമിച്ച മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ അവരെ തന്നെ തിരിഞ്ഞു കുത്തിയിരുന്നു . ഇത്തരം നിയമ ഏജൻസികളെ ശ്രദ്ധിക്കണം എന്ന പാഠമാണ് സർക്കാരിന് ഇതിൽ നിന്ന് ലഭിക്കുന്നത്. ലോകായുക്ത സുപ്രീം കോടതിയുടെ മുൻ ജഡ്ജിയാണ്. അദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ താൽകാലിക അധ്യക്ഷനായിരുന്നു. കമ്മീഷനുകൾ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ മികച്ച സർക്കാർ അഭിഭാഷകർ പോലും ഹാജരാകാറില്ല.അതു കൊണ്ടാണ് ഇത്തരത്തിൽ പണി കിട്ടുന്നത്. മുമ്പ് ജലീലിന് പണി കിട്ടിയതും ഇങ്ങനെയാണ്. 2017 ജൂലൈ 27 മുതൽ 2018 ജനുവരി14 വരെയുള്ള മൂന്ന് മന്ത്രിസഭാ തീരുമാനങ്ങളാണ് ചോദ്യം ചെയ്യപ്പെട്ടത്. .2019 ജനുവരി14 ന് ഇത് പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് ഇതിൽ പ്രഥമദ്യഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തി. പയസ് കുര്യാക്കോസ് മാന്യനായ ജഡ്ജിയായിരുന്നു. അദ്ദേഹം മാറിയ ശേഷമാണ് സിറിയക് ജോസഫിന്റെ ബഞ്ചിൽ കേസ് എത്തിയത്. 2022 ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നാണ് വാദം പൂർത്തിയായത്. ഹർജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇനി പ്രതീക്ഷ ഹൈക്കോടതിയിൽ മാത്രമാണ്.
https://www.facebook.com/Malayalivartha

























