ഡ്രജറിന്റെ ചെലവ് തുക അങ്ങോട്ട് കൊടുക്കാം; ഈശ്വർ മൽപേയും അറസ്റ്റ് ചെയ്യാൻ നീക്കം-പ്രതികരിച്ച് മനാഫ്

ഡ്രജര് എത്തിക്കാതെ ഇനി ദൗത്യം തുടരാനാകില്ല എന്നിരിക്കെ, ഡ്രജറിന്റെ ചെലവ് എങ്ങനെ വഹിക്കും എന്നതിൽ ആശങ്ക തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡ്രഡ്ജർ ഉത്തര കന്നഡ ജില്ലാ ഭരണകൂടം എത്തിക്കേണ്ട എന്നും, പെർമിഷൻ ലഭിച്ചാൽ അതെത്തിക്കാൻ തയ്യാറാണെന്നും ലോറി ഉടമ മനാഫ് പ്രതികരിച്ചു. കർണാടകയുടെ ഭാഗത്ത് നിന്ന് തെരച്ചിൽ തുടരുന്ന മട്ടില്ലെന്നനാണ് മനാഫ് പറയുന്നത്. അനുവാദം കിട്ടിയാൽ മറ്റ് ഉപകരണങ്ങൾ എത്തിച്ച് അർജുനായുള്ള തെരച്ചിൽ നടത്തും. എന്നാൽ ഡ്രഡ്ജറും നൽകില്ല... ഇതിനു അനുവാദവും നൽകാത്ത സ്ഥിതിയാണ് ഉള്ളത്.
കര്ണാടകയ്ക്ക് പണമാണ് പ്രശ്നം. മറ്റുള്ളവർക്ക് തോന്നുന്നത് തനിക്ക് ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടിയിട്ടുള്ള കളിയാണ് ഇതെന്ന്.... പക്ഷേ അത് തനിക്ക് വേണ്ട. ഡ്രഡ്ജർ എത്തിക്കാനുള്ള പണം കർണാടക സർക്കാരിന് കൊടുക്കാം എന്ന് അറിയിച്ചിട്ടുണ്ട്. ഒരു ലോറി എടുക്കാൻ 98 ലക്ഷം രൂപ മുടക്കാൻ പറ്റില്ല എന്ന നിലപാടിൽ തന്നെയാണ് കർണാടക സർക്കാർ. ഇന്ന് തെരച്ചിലിന് വേണ്ടി ഈശ്വർ മൽപേ ഒരു മണിക്കൂറോളം പുഴയ്ക്ക് അടിയിൽ ഇറങ്ങിയിരുന്നു.
പുഴയ്ക്ക് അടിയിലെ മരങ്ങൾ കയറുകൊണ്ട് കെട്ടി, പുഴയുടെ അടിത്തട്ടിൽ വലിയ ഒരു ആൽമരം ഉണ്ട് ഇത് അവിടെ നിന്ന് മാറ്റിയാൽ മണ്ണിൽ അമർന്ന് കിടക്കുന്ന മൃതദേഹങ്ങൾ പൊന്തിവരും. ഈ പ്രതീക്ഷ ഈശ്വർ മൽപേയ്ക്കും ഉണ്ട്. എന്നാൽ അർജ്ജുനടക്കമുള്ളവർക്കായുള്ള തെരച്ചിൽ നടത്തുന്ന ഈശ്വർ മേൽപ്പയെ അറസ്റ്റ് ചെയ്യാനാണ് നീക്കം നടക്കുന്നതെന്നും മലയാളിവാർത്തയോട് മനാഫ് പ്രതികരിച്ചു...
https://www.facebook.com/Malayalivartha

























