ഒരു അണക്കെട്ടിനെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷം... സുരേഷ് ഗോപിയുടെ പ്രതികരണം... ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന ചോദ്യവും മന്ത്രി ഉയർത്തുകയുണ്ടായി...

ഒരു അണക്കെട്ടിനെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷം തുടങ്ങിയിട്ട് നാലര പതിറ്റാണ്ടായി. അതിനു മുമ്പും നേരിയതോതിൽ അഭിപ്രായ വ്യത്യാസങ്ങളും ഒരുഘട്ടത്തിൽ കോടതി വ്യവഹാരവും ഉണ്ടായിട്ടുണ്ട്. എന്നാൽ തർക്കങ്ങൾ കൊടുമ്പിരിക്കൊണ്ടു തുടങ്ങിയത് 1979 മുതലാണ്. ഈ പ്രശ്നം രമ്യമായി പരിഹരിച്ചേ മതിയാകൂ. പലകാരണങ്ങളാൽ അപകടസാദ്ധ്യതയുള്ള ഒരു അണക്കെട്ടിന്റെ പേരിൽ ഇനിയും വിലപേശൽ തുടരാനാവില്ല. ഇപ്പോഴിതാ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. അണക്കെട്ടിന്റെ നിലവിലെ അവസ്ഥ ഭീതി പടർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന ചോദ്യവും മന്ത്രി ഉയർത്തുകയുണ്ടായി. കോടതിയെ ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ പോലും സാറ്റലൈറ്റ് സംവിധാനം വേണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.'ഇന്നും നിറഞ്ഞു നിൽക്കുന്ന വിഷയമാണത്. പൊട്ടും പൊട്ടുമായിരിക്കും എന്നൊക്കെ പറയുന്നു. ഒരുപക്ഷേ പൊട്ടിയാൽ ആര് ഉത്തരവാദിത്തം പറയും? കോടതി പറയുമോ, അതല്ല കോടതിയിൽ നിന്ന് ഇത്തരം ഉത്തരവുകൾ വാങ്ങി ഇന്നത്തെ സ്ഥിതിവിശേഷം അതേപടി തുടരുന്നവർ ഉത്തരം പറയണം' സംസ്ഥാന സർക്കാരിനെ പരോക്ഷമായി സൂചിപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്.എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചകൾ വലിയ രീതിയിൽ പുരോഗമിക്കുന്നതിന് ഇടയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
https://www.facebook.com/Malayalivartha

























