ജെസ്ന കേസ് തലയുയർത്തുകയാണ്...തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ലോഡ്ജുടമ..ക്രൈംബ്രാഞ്ചിന് മുന്നില്‍ പറഞ്ഞ കാര്യങ്ങൾ...

വീണ്ടും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജെസ്ന കേസ് തലയുയർത്തുകയാണ് . ഇപ്പോഴും അന്വേഷണ സംഘങ്ങൾക്ക് എവിടെയും എത്താനാകാതെ കേസ് നിൽക്കുകയാണ് അപ്പോഴാണ് ജെസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി ആ ലോഡ്ജില്‍ എത്തിയത് കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്. പത്രങ്ങളില്‍ ജെസ്നയുടെ പടം വ്ന്നപ്പോള് തന്നെ ആ ജീവനക്കാരിയ്ക്ക് എല്ലാം വ്യക്തമായി. ജെസ്നയോട് സാമ്യമുളള പെണ്‍കുട്ടി. മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയിരുന്നതായാണ് വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞത്.
ജസ്നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്.ഏഷ്യാനെറ്റ് ന്യൂസാണ് വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്റെ ഫോട്ടോയോ പേരോ വരരുത് എന്ന് ആവശ്യപ്പെട്ടാണ് മുന്‍ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് സംസാരിച്ചു തുടങ്ങിയത്. ‘പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കൊച്ചിന്റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാള്‍ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയില്‍ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു-ഇതാണ് വെളിപ്പെടുത്തല്‍.എന്നാലിപ്പോൾ ജസ്ന തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ലോഡ്ജുടമ.
ജസ്നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്ന് ലോഡ്ജുടമ പ്രതികരിച്ചു.തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് മുന്നില്‍ താന്‍ ഇതേകാര്യമാണ് പറഞ്ഞതെന്നും ലോഡ്ജുടമ പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























