ഓട്ടോ ഡ്രൈവർമാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു; പിന്നാലെ മുട്ടൻ ട്വിസ്റ്റ്!!! ഡ്രൈവർമാർക്ക് വിലയേറിയ സമ്മാനവുമായി എസ് എച്ച് ഒ

കടുത്തുരുത്തി പോലീസ് സ്റ്റേഷന്റെ പരിധിയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഓട്ടോറിക്ഷ തൊഴിലാളികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി എസ്. എച്ച്. ഒ യൂണിഫോം നൽകിയത്.
കടുത്തുരുത്തി ടൗണിലെ മിക്ക ഓട്ടോ ഡ്രൈവർമാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണെന്നു ബോധ്യപ്പെട്ട SHO റെനിഷ് കാരുണ്യ പ്രവർത്തി എന്ന നിലയിലാണ് കടുത്തുരുത്തിയിലെ നൂറുകണക്കിന് ഓട്ടോ ഡ്രൈവർമാരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും, തൊഴിലാളികൾക്ക് യൂണിഫോം വിതരണം ചെയ്തതും.
സ്റ്റേഷനിൽ എത്തിയ ഓട്ടോ ഡ്രൈവർമാരിൽ 99% ആളുകളും യൂണിഫോം ധരിച്ച് എത്തിയത് സന്തോഷമുള്ള കാര്യമാണെന്നും, ഇനി മുതൽ ഇത് തുടരണമെന്നും, എല്ലാവർക്കും സർപ്രൈസ് ഗിഫ്റ്റ് ആയി യൂണിഫോം നൽകുകയാണെന്നും സിഐ പറഞ്ഞു.
നാളെ മുതൽ ഒരാളും യൂണിഫോം ധരിക്കാതെ വാഹനം ഓടിക്കരുതെന്നും, അങ്ങനെ വന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും SHO റെനീഷ് ഡ്രൈവർമാരോട് പറഞ്ഞു.ഞായറാഴ്ച ദിവസം യൂണിഫോം ഒഴിവാക്കി കൊടുക്കണമെന്ന ഓട്ടോക്കാരുടെ ആവശ്യവും സിഐ സമ്മതിച്ചു.കടുത്തുരുത്തി എസ് ഐ ശരണ്യ എസ് ദേവൻ അധ്യക്ഷത വഹിച്ചു. എസ് ഐ മാരായ ജയകുമാർ കെ ജി,രാജൻ ഡി, സജീവ് കുമാർ, ASI ബാബു പി എസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ജനങ്ങളിലേക്ക് പോലിസ് കൂടുതൽ ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി ജീവിക്കാൻ കടുത്തുരുത്തിലെ ജനമൈത്രി പോലീസിന് ഇതിനു മുൻപും കഴിഞ്ഞിട്ടുണ്ടെന്നും, എസ് എച്ച് യുടെ ഈ പ്രവർത്തനം കൂടുതൽ ശക്തി പകരാൻ സാധിച്ചിട്ടുണ്ടെന്നും മികച്ച ജീവ കാരുണ്യ പ്രവർത്തകനും ജനമൈത്രി പോലീസ് മുതിർന്ന അംഗവുമായ എ എൻ കൃഷ്ണൻകുട്ടി. ഞീഴൂർ പറഞ്ഞു .
https://www.facebook.com/Malayalivartha

























