കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരിക്കൽ കൂടെ ഭരത്ചന്ദ്രനായി; പൊതുവേദിയിൽ വിമർശകർക്ക് കിണ്ണം കാച്ചിയ മറുപടി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒരിക്കൽ കൂടെ ഭരത്ചന്ദ്രനായിരിക്കുകയാണ്. പൊതുവേദിയിൽ കമ്മീഷണർ സിനിമയിലെ സൂപ്പർഹിറ്റ് ഡയലോഗ് അദ്ദേഹം പറഞ്ഞിരിക്കുകയാണ്. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപി ഈ ഡയലോഗ് പറഞ്ഞത്. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരെ നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് പൊതുവേദിയില്‍ ഇങ്ങനെ ഒരു മറുപടി അദ്ദേഹം നൽകിയിരിക്കുന്നത്.
പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെയാണ് വിമർശകർക്ക് കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. സുരേഷ് ഗോപിയുടെ ഷിറ്റ് എന്ന പറച്ചിൽ ശ്രദ്ധേയമായിരിക്കുന്നു . ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും സുരേഷ് ഗോപി മാറിയത് സദസ്സിനെ ആകാംഷയിലാക്കി . ഈ ചിത്രത്തിലെ തമിഴ് ഡയലോഗ് കൂടി അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























