കാഫിര്‍ വിവാദം സിപിഎമ്മിന്റെ സമനില തെറ്റിച്ചു. പൊലീസിനെ ഉപയോഗിച്ച് എത്ര തമസ്കരിച്ചാലും ഈ പോസ്റ്റിനു പിന്നിലുള്ളത് സിപിഎം

കാഫിര്‍ വിവാദം സിപിഎമ്മില്‍ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാര്‍ട്ടി സെക്രട്ടറി കണ്ണുതുറന്നു കാണണം. മാഷാ അള്ളാ ഉള്‍പ്പെടെ തെറ്റില്‍നിന്ന് കൂടുതല്‍ തെറ്റിലേക്കാണ് സിപിഎം വഴുതിവീഴുന്നത്. സിപിഎമ്മിനേയും എംവി ഗോവിന്ദനേയും കുടഞ്ഞ് കെ പി പി സി സി പ്രസിഡന്റ് കെ സുധാകരന്. ഒരുവഴിക്കൂടെ ഇടതില്‍ അടി പൊട്ടി നില്‍ക്കുമ്പോഴാണ് സുധാകരന് വക അടുത്ത പണി. വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന് സുധാകരന് എംപി പച്ചയ്ക്ക് പറഞ്ഞു.
കാഫിര്‍ വിവാദം സിപിഎമ്മിന്റെ സമനില തെറ്റിച്ചു. പൊലീസിനെ ഉപയോഗിച്ച് എത്ര തമസ്കരിച്ചാലും ഈ പോസ്റ്റിനു പിന്നിലുള്ളത് സിപിഎം ആണെന്ന് മാലോകര്‍ക്ക് അറിയാമെന്നിരിക്കെ അതില്‍നിന്ന് തടിയൂരാനുള്ള ഓരോ ന്യായീകരണവും സിപിഎമ്മിന്റെ അടിവേരാണ് ഇളക്കുന്നത്. കാഫിര്‍ വിവാദം സിപിഎമ്മില്‍ തന്നെ വലിയ വിള്ളലുണ്ടാക്കിയത് പാര്‍ട്ടി സെക്രട്ടറി കണ്ണുതുറന്നു കാണണം. സിപിഐ സംസ്ഥാന സെക്രട്ടറിയും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും പൊതുസമൂഹത്തിലും കാഫിര്‍ വിവാദം പാര്‍ട്ടിയെ വന്‍ പ്രതിരോധത്തിലാക്കിയത് സിപിഎം തിരിച്ചറിയണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
സത്യത്തെ വക്രീകരിക്കാനുള്ള സിപിഎമ്മിന്റെ അസാമാന്യമായ തൊലിക്കട്ടിയാണ് ആവര്‍ത്തിച്ചു വ്യക്തമാകുന്നത്. മാഷാ അള്ളാ ഉള്‍പ്പെടെ തെറ്റില്‍നിന്ന് കൂടുതല്‍ തെറ്റിലേക്കാണ് സിപിഎം വഴുതിവീഴുന്നത്. എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റുന്ന വര്‍ഗീയ കാര്‍ഡ് ഇക്കുറി കയ്യോടെ പിടിക്കപ്പെട്ടു. ഇതിനെല്ലാം കുടപിടിക്കുന്ന മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ് എല്ലാ തെറ്റുകളുടെയും പ്രഭവ കേന്ദ്രമെന്നും സുധാകരന് പറഞ്ഞു.
കാഫിര്‍ പോസ്റ്റ് വിവാദത്തിലെ സത്യാന്വേഷണവുമായി യുഡിഎഫ് പ്രക്ഷോഭവും പ്രചാരണവുമായി മുന്നോട്ടുപോകും. 19ാം തീയതി വടകര റൂറല്‍ എസ്പി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കാനാണ്. തെറ്റു ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുന്നതുവരെ തുടര്‍ പ്രക്ഷോഭ നിയമ നടപടികള്‍ ഉണ്ടാകുമെന്നും സുധാകരന് അറിയിച്ചു.
ഇതിനിടെ സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത് കെ കെ ലതികയെ താങ്ങുകയാണ് എംവി ഗോവിന്ദന്. കെകെ ലതിക സഖാവിനെ ഇതില്‍ നിന്ന് ഊരിയെടുക്കണം. ലതികയെ ഗോവിന്ദന് ന്യായീകരിച്ചു. കെ.കെ. ലതിക സ്ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത് ഇത്തരമൊരു ആശയം പ്രചരിപ്പിക്കാനല്ല. സ്ക്രീന്‍ ഷോട്ടിലുള്ള കാര്യം നാടിന് ആപത്താണെന്ന് സൂചിപ്പിക്കുകയാണ് അവര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കെ.കെ ലതിക ചെയ്തത് തെറ്റാണെന്ന് പറഞ്ഞ കെ.കെ.ശൈലജയെ ഗോവിന്ദന് തള്ളുകയും ചെയ്തു. ഈ വിഷയത്തില്‍ ഇതാണ് പാര്‍ട്ടിനിലപാട്. വ്യക്തികള്‍ പറയുന്നത് അല്ല, പാര്‍ട്ടി പറയുന്നതാണ് നിലപാട് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി അനുകൂല സൈബര്‍ കേന്ദ്രങ്ങളേയും ഗോവിന്ദന് തള്ളിപ്പറഞ്ഞു. സിപിഎമ്മിന്റെത് അല്ലാത്ത സിപിഎമ്മിന്റെ പേര് ഉപയോഗിക്കുന്ന നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ട്. ഇതില്‍ ഒന്നാണ് പോരാളി ഷാജി. പോരാളി ഉണ്ടോ ഷാജി ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. പോരാളി ഷാജി ആണോ ഇടതുപക്ഷം. ഇവയ്ക്കൊന്നും പാര്‍ട്ടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. സൈബര്‍ പോരാളികള്‍ വേറെ വിഭാഗമാണെന്നും ഞങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























