ശ്രീനാരായണഗുരുദേവന്റെ 170ാമത് മഹാജയന്തി ലോകമെമ്പാടും നാളെ ആഘോഷിക്കും.... ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ വൈകിട്ട് 6.30 ന് നടക്കുന്ന ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ശ്രീനാരായണഗുരുദേവന്റെ 170ാമത് മഹാജയന്തി ലോകമെമ്പാടും നാളെ ആഘോഷിക്കും. ചിങ്ങമാസത്തില്‍ തിരുവോണവും അവിട്ടവും കഴിഞ്ഞുള്ള ചതയ ദിനത്തിലാണ് സാധാരണ ഗുരുദേവ ജയന്തി. ഇക്കുറി ഓണം കഴിഞ്ഞുള്ള ചതയദിനം കന്നിമാസം ഒന്നാം തീയതി ആയതിനാലാണ് ജയന്തി ആഘോഷം നേരത്തെ ആയത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കും. പ്രാര്‍ത്ഥനാനിര്‍ഭരമായാണ് ചെമ്പഴന്തി ഗുരുകുലത്തിലും ശിവഗിരി മഠത്തിലും ഗുരുദേവജയന്തി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട് ഗുരുദേവനാമം ഉരുവിട്ടുള്ള നാമസങ്കീര്‍ത്തനയാത്ര ഗുരുമന്ദിരങ്ങളുടെയും ഗുരുദേവ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നതാണ്.
ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ വൈകിട്ട് 6.30 ന് നടക്കുന്ന ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളിസുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്നതാണ്. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
"
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്ര് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.ശിവഗിരി മഠത്തില്‍ രാവിലെ 9.30 ന് നടക്കുന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്നതാണ്. സ്വാമി ശുഭാംഗാനന്ദ, അടൂര്‍പ്രകാശ് എം.പി, വി.ജോയി എം.എല്‍.എ തുടങ്ങിയവര്‍ പ്രഭാഷണം നടത്തുകയും ചെയ്യും.
വൈകുന്നേരം 5.30ന് മഹാസമാധിയില്‍ നിന്നു നാമസങ്കീര്‍ത്തന ഘോഷയാത്ര ആരംഭിച്ച് ഗുരുദേവന്‍ സ്ഥാപിച്ച മാതൃകാപാഠശാലയിലെത്തി (ശിവഗിരി) എസ്.എന്‍.കോളേജ്, നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയില്‍ തിരിച്ചെത്തി പ്രാര്‍ത്ഥനയോടെ സമാപിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























