കണ്ണീര്‍ക്കാഴ്ചയായി.... ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... ബസ് ബൈക്കിലിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കല്ലായി വട്ടാംപൊയില്‍ ടൗണില്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയുണ്ടായ അപകടത്തില്‍ കൊണ്ടോട്ടി കോടങ്ങാട് ഇളനീര്‍ക്കര നെച്ചിയില്‍ കോച്ചാമ്പള്ളി മുഹമ്മദ് സാബിത്ത് (21), കൊട്ടൂക്കര മഞ്ഞപ്പുലത്ത് മുഹമ്മദ് സിയാദ് (18) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ സാബിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും സിയാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഫറോക്കില്‍ നിന്ന് കോഴിക്കോട്ടേക്ക് സര്‍വിസ് നടത്തുന്ന സിറ്റി ബസാണ് ബൈക്കിലിടിച്ചത്.
അയല്‍വാസികളാണ് രണ്ടുപേരും. ഓട്ടോ മൊബൈല്‍ കോഴ്സ് വിദ്യാര്‍ഥിയാണ് സാബിത്ത്. പിതാവ്: അമീറലി. മാതാവ്: ഖദീജ. സഹോദരങ്ങള്‍: നിദ ഫാത്തിമ, ഷഹാന്. വാഴക്കാട് ഐ.ടി.ഐ വിദ്യാര്‍ഥിയാണ് സിയാദ്. പിതാവ്: മുഹമ്മദലി. മാതാവ്: റസിയാബി. സഹോദരങ്ങള്‍: അഹമ്മദ് ഹാദി, ഫാത്തിമ റിഫ.
https://www.facebook.com/Malayalivartha

























