എറണാകുളം തൃക്കാക്കര തേവക്കലില്‍ പത്തൊമ്പതുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

എറണാകുളം തൃക്കാക്കര തേവക്കലില്‍ പത്തൊമ്പതുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബി.ബി.എ വിദ്യാര്‍ഥിനിയായ അമൃതയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 12.30ഓടെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചു വരികയായിരുന്നു. വീടിനടുത്തുള്ള കുളത്തില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെത്തിക്കുകയായിരുന്നു.
സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു അമൃത. മരണത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. തുടരന്വേഷണത്തില്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പൊലീസ് .
https://www.facebook.com/Malayalivartha

























