ഇതിഹാസ ഫ്രഞ്ച് സിനിമാതാരം അലന് ദെലോ അന്തരിച്ചു.. 88 വയസായിരുന്നു

ഇതിഹാസ ഫ്രഞ്ച് സിനിമാതാരം അലന് ദെലോ അന്തരിച്ചു. 88 വയസായിരുന്നു. ഇന്നലെ ഡൗചിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ചികിത്സയിലായിരുന്നു താരം. മരണവാര്‍ത്ത പുറത്തുവിട്ടത് കുടുംബം തന്നെയാണ് .
ക്ലാസിക് ചിത്രങ്ങളായ ലേ സമുറായ്, പര്‍പ്പിള്‍ മൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1960-80 കാലത്ത് യൂറോപ്യന്‍ സിനിമയിലെ സൂപ്പര്താരങ്ങളിലൊരായിരുന്നു ദെലോ.
പതിനേഴാം വയസ്സില്‍ ഫ്രഞ്ച് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്ത് ഇന്തോചൈനയില്‍ സേവനമനുഷ്ഠിച്ചു. ഫ്രാന്‍സില്‍ തിരിച്ചെത്തി പോര്‍ട്ടറായി ജോലിചെയ്യുന്നതിനിടെ ഫ്രഞ്ച് നടന് ഴാങ് ക്ലോദ് െ്രെബലി ദെലോയെ പരിചയപ്പെടുന്നതാണ് ജീവിതം മാറ്റിയത്. 1960ല്‍ പുറത്തിറങ്ങിയ ഇറ്റാലിയന്‍ സംവിധായകന് ലുക്കിനോ വിസ്കോണ്ടിയുടെ റോക്കോ ആന്‍ഡ് ബ്രദേഴ്സ് ആണ് ശ്രദ്ധേയമായ കഥാപാത്രം. എനി നമ്പര്‍ കാന്‍ വിന്, ദ് ലെപേഡ്, ദ് ഗോഡ്സന്, ദ് സ്വിമ്മിങ് പൂള് , ബോര്‍സാലിനോ . സോറോ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമാണ് അലന് ദെലോയുടെ മകന് ആന്റണി അച്ഛന് ലിംഫോമ ബാധിച്ചെന്ന് വെളിപ്പെടുത്തിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൊതുവേദിയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. നിരവധി പേരാണ് വിഖ്യാത നടന് ആദരാഞ്ജലികളുമായി എത്തി.
https://www.facebook.com/Malayalivartha

























