ഓൺലൈൻ ചതിക്കുഴികൾ..യൂട്യൂബില്‍ കമന്റിട്ടാല്‍ വന്‍ തുക പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിച്ച് പണം നിക്ഷേപിച്ചു... എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിക്കാണ് പണം നഷ്ടമായത്...

ഇപ്പോഴും പലതരം ഓൺലൈൻ ചതിക്കുഴികളിൽ ചെന്ന് വീഴുന്നവർ ധാരാളമാണ് . നിരവധി വാർത്തകൾ വായിച്ചിട്ടും കണ്ടിട്ടും ഇപ്പോഴും പല വ്യാജ മെസ്സേജുകളും വരുമ്പോൾ അതിൽ വീഴുന്നവരുമുണ്ട്. ഇപ്പോഴിതാ ഓണ്‍ലൈന്‍ തട്ടിപ്പില്‍ രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായ വിദ്യാര്‍ഥിനിയുടെ പണം കണ്ടെത്തി നല്കി ജില്ലാ സൈബര്‍ പൊലീസ്. യൂട്യൂബില്‍ കമന്റിട്ടാല്‍ വന്‍ തുക പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിച്ച് പണം നിക്ഷേപിച്ച എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിക്കാണ് പണം നഷ്ടമായത്. 2023 ഓഗസ്റ്റ് നാലിനു 1.90 ലക്ഷം രൂപയാണ് നഷ്ടമായത്. തട്ടിപ്പാണെന്ന് തോന്നിയതിനാല്‍ ഉടന്‍ തന്നെ സൈബര്‍ പോലിസില്‍ പരാതി നല്‍കിയതാണ് പണം തിരികെ ലഭിക്കാന്‍ സഹായകമായത്.
2023 ഓഗസ്റ്റ് നാലിനാണ് തട്ടിപ്പ് നടന്നത്. യുട്യൂബിലും സമൂഹ മാധ്യമത്തിലും പോസിറ്റീവ് കമന്റുകള്‍ നല്കിയാല് ആകര്‍ഷകമായ പ്രതിഫലം നല്‍കുമെന്ന് വിദ്യാര്‍ഥിനിക്ക് ഫോണില്‍ സന്ദേശമെത്തി. ഇതിനായി 2000 രൂപ നിക്ഷേപിക്കാന്‍ തട്ടിപ്പ് സംഘം ആദ്യം വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു. നിര്‍ദേശം അനുസരിച്ച് 2000 രൂപ നല്കി. തട്ടിപ്പ് സംഘം നല്കിയ യുട്യൂബ് ലിങ്കുകളില്‍ കമന്റുകളിട്ടതോടെ നാലായിരം രൂപ മടക്കി നല്കി. തുടര്‍ന്ന് 8000 രൂപ വരെ ഇത്തരത്തില്‍ ലഭിച്ചു.ഇതോടെ പെണ്‍കുട്ടിയില്‍ കൂടുതല്‍ വിശ്വാസം തോന്നി.
പിന്നാലെ തന്നെ 1,90000 രൂപ നല്കിയാല് 2.7 ലക്ഷം മടക്കി നല്‍കാമെന്നും തട്ടിപ്പ് സംഘം വിദ്യാര്‍ഥിനിയെ അറിയിച്ചു. 1.9 ലക്ഷം പെണ്‍കുട്ടി തട്ടിപ്പ് സംഘം നല്കിയ അക്കൗണ്ടുകളിലേക്കായി അയച്ചു. പണമയച്ച ശേഷമാണ് സംഭവം തട്ടിപ്പാകാമെന്ന തോന്നല്‍ ഉണ്ടായത്. ഇതോടെ കോട്ടയം സൈബര്‍ പൊലീസിലും 1930 ടോള്‍ഫ്രീ നമ്പരിലും പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha

























