കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...ചൂരൽമലയിൽ സ്ഥിതി ചെയ്യുന്ന ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങളിലാണ്... മണ്ണിടിച്ചിലിൻ്റെ ഭീകരത വ്യക്തമാകുന്നത്...ആഴ്ചകൾക്ക് ശേഷമാണ് പുറത്തുവരുന്നത്...

വയനാട്ടിൽ നാശം വിതച്ച ഉരുൾപൊട്ടലിൻ്റെ ചില ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഈ ദൃശ്യങ്ങളിൽ നിന്നെല്ലാം തന്നെ ആ ഒരു അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് നമ്മുക്ക് മനസിലാക്കാവുന്നതേയുള്ളു. രക്ഷപ്പെടാൻ ഒരുങ്ങുമ്പോഴേക്കും ആ പ്രദേശങ്ങളെയെല്ലാം ഉരുൾ കൊണ്ട് പോയി കഴിഞ്ഞിരുന്നു.ചൂരൽമലയിൽ സ്ഥിതി ചെയ്യുന്ന ബേക്കറിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് മണ്ണിടിച്ചിലിൻ്റെ ഭീകരത വ്യക്തമാകുന്നത്. ഉരുൾപൊട്ടൽ ഉണ്ടായ അർധരാത്രിയിലെ വീഡിയോകൾ സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷമാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10 ന് ഉരുൾപൊട്ടൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
ചുരൽമലയിലെത്തിയ പ്രധാനമന്ത്രി, ഉരുൾപൊട്ടലിൽ നിരവധി പേർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിലാണ് മോദി എത്തിയത്. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. പിന്നീട്, ഉച്ചയ്ക്ക് 2.30 ഓടെ മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ച പ്രധാനമന്ത്രി അവിടെ അതിജീവിച്ചവരുമായി അരമണിക്കൂറോളം സംവദിച്ചു.
കൽപ്പറ്റയിൽ ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ മണ്ണിടിച്ചിലിൽ തകർന്ന ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ജനവാസ കേന്ദ്രങ്ങളിൽ മോദി വ്യോമനിരീക്ഷണം നടത്തി.കൽപ്പറ്റ എസ്‌കെഎംജെ ഹയർസെക്കൻഡറി സ്‌കൂളിൽ ഇറങ്ങിയ അദ്ദേഹം റോഡ് മാർഗം ചൂരൽമലയിലെത്തുകയായിരുന്നു. ദുരന്തത്തിന് ശേഷം സൈന്യം 190 അടി നീളത്തിൽ ബെയ്‌ലി പാലം നിർമിച്ചിരുന്നു. ഇതും പ്രധാനമന്ത്രി കണ്ടു. എന്ത് സഹായവും നൽകാൻ കേന്ദ്രം തയ്യാറാണെന്ന് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























