Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് സിനിമാമേഖലയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിവരങ്ങൾ; അടിമുടി സ്ത്രീ വിരുദ്ധത

19 AUGUST 2024 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തായപ്പോൾ വളരെ നാണംകെട്ട വിവരങ്ങൾ തന്നെയാണ് പുറത്തുവരുന്നത് . ഒരുവർഷമായി കയ്യിൽവെച്ച് വെട്ടിത്തിരുത്തി കാച്ചിക്കുറുക്കി പുറത്തുവിട്ട റിപ്പോർട്ടിൽ വമ്പന്മാരുടെ പേരുകൾ മുക്കി . 233 പേജുകള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുള്ളത് . നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരേയും ആരോപണ മുനയില്‍ എത്തിക്കുന്ന വിവാദങ്ങളൊന്നും അതിലുണ്ടാകില്ല എന്നും വ്യക്തമാക്കിയിരുന്നു . ..ഇന്നലെ മുകേഷ് എം എൽ എ പറഞ്ഞത് നാലുമണിക്കൂർ ഹേമ കമ്മീഷനുമായി സംസാരിച്ചെന്നും റിപ്പോർട്ട് പുറത്തുവന്നാൽ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്നുമാണ് . പക്ഷെ ഒരു സ്ത്രീക്കും അഭിമാനം നഷ്ടപ്പെടുത്താതെ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല എന്ന് തോന്നുന്ന തരത്തിലാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തിറങ്ങിയിരിക്കുന്നത്

അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . മലയാള സിനിമയിൽ കാസ്റ്റിംഗ് കൌച്ച് നിലനിൽക്കുന്നുവെന്നാണ് ഹേമ കമ്മറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്നത് . ഷൂട്ടിംഗ സെറ്റുകളിൽ ഇതിനായി പല തരത്തിലുള്ള ഇട നിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകുമെന്നും അവർക്ക് കൂടുതൽ പേരുകൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 

അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവ‍ർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർമ്മാതാക്കളും സംവിധായകരും നിർബന്ധിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. സഹകരിക്കാൻ തയ്യാറാകാത്തവർക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനിൽക്കണമെങ്കിൽ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണെന്നും പറഞ്ഞ റിപ്പോർട്ടിൽ, വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമാ മേഖലയിലെ 51 സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. പലരും ഗുരുതരമായ, തികച്ചും വ്യക്തിപരമായ ആരോപണങ്ങൾ പോലും ഉന്നയിച്ചിട്ടുണ്ട് . ഇതുപ്രകാരം റിപ്പോർട്ട് പുറത്തുവന്നാൽ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുമായിരുന്നു .. അതുകൊണ്ട് തന്നെ സിനിമാ സംഘടനകള്‍ ഒറ്റക്കെട്ടായി വമ്പന്മാരുടെ പേര് വിവരം പുറത്തുവരാതിരിക്കാനുള്ള രാഷ്ട്രീയക്കളി നടത്തി. പണത്തിനും അധികാരത്തിനും മീതെ പരുന്തും പറക്കില്ല എന്ന് തെളിയിച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവന്നു ... . മൊഴി നല്‍കിയ സ്ത്രീകൾ സ്വഭാവ ദൂഷ്യം ഉള്ളവരായി മുദ്രകുത്തപ്പെട്ടു .. ഹേമകംമീഷൻ റിപ്പോർട്ടിൽ പുറത്തുവന്ന പ്രധാന കാര്യങ്ങൾ ഇങ്ങനെ

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമ‍ർശനം. മൊഴി നല്‍കാന്‍ സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്‍കാതിരിക്കാന്‍ കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

മലയാള സിനിമ ചിലരുടെ കൈകളിലാണെന്നും റിപ്പോർട്ട് പറയുന്നു. ആഭ്യന്തര പരാതി പരിഹാര സമിതികളെ ഈ താരങ്ങൾ ഭീഷണിപ്പെടുത്തുന്നു. സ്ത്രീകള്‍ എന്തിനും വഴങ്ങുമെന്ന പൊതു കാഴ്ചപ്പാട് സിനിമാ രംഗത്തുണ്ട്. സിനിമയിലേക്ക് സ്ത്രീകൾ വരുന്നത് പണത്തിനും പ്രശസ്തിക്കും വേണ്ടിയെന്നാണ് പ്രചാരണം. നടിമാർ പണം ഉണ്ടാക്കാൻ വരുന്നവർ ആണെന്നും ആരുടെ കൂടെയും കിടക്ക പങ്കിടുമെന്ന പൊതുബോധവും നിലവിലുണ്ട്. പ്രശ്നക്കാരിയെന്ന് തോന്നിയാല്‍ ഈ താരങ്ങളെ പിന്നീട് സിനിമയിലേക്ക് വിളിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.

അഭിനയത്തോട് അഭിനിവേശമുള്ള പലരും അതിക്രമങ്ങള്‍ നിശബ്‌ദമായി സഹിച്ചു. അതിക്രമം നേരിട്ട ഒരു നടിയുടെ അനുഭവം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അതിക്രമം നടത്തിയ ആളിനൊപ്പം തന്നെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കണ്ടി വന്നുവെന്നും അയാളുടെ മുഖം കാണുമ്പോഴുള്ള ബുദ്ധിമുട്ട് കാരണം അവർക്ക് 17 റീടേക്ക് പോകേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇതിന്‍റെ പേരിൽ സംവിധായകൻ ശകാരിച്ചുവെന്നും മൊഴിയിൽ പറയുന്നു.

സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും വിമർശനമുണ്ട്. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാൾ മൊഴി നൽകി. കാരവൻ സൗകര്യങ്ങൾ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയർ ആർടിസ്റ്റുകൾ പ്രശ്നങ്ങൾ തുറന്ന് പറയാൻ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിർമ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണെന്നാണ് മറ്റൊരു വിമ‍ർശനം. ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്.

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാ‍ർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്.

 

ജൂനിയർ ആർട്ടിസ്റ്റിൻ്റെ ജോലിക്ക് സമയപരിധി ഇല്ലെന്നാണ് മറ്റൊരു വിവരം. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ജോലി പുലർച്ചെ 2 മണി വരെ ജോലി നീളുന്നു. കാര്യമായ തുകയും പ്രതിഫലമായി നൽകില്ല. അഭിനയിക്കാനെത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ തികഞ്ഞ അവഗണന നേരിടുന്നു. രാത്രി വൈകിയാൽ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ആരുമില്ല. കിടന്നുറങ്ങാൻ പോലും സ്ഥലം നൽകുന്നില്ല. മിക്ക സെറ്റുകളിലും ജൂനിയർ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചിരുന്നില്ല. ടോയ്‌ലറ്റ് ഉള്ള സ്ഥലത്ത് ഒറ്റയ്ക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സ്ഥിതി ഭയാനകമാണെന്നും റിപ്പോർട്ടിലുണ്ട്.

ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (4 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

Malayali Vartha Recommends