മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച്; അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം; സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം ഉണ്ട്; വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഹേമ കമ്മിറ്റിക്ക് നൽകിയിരിക്കുന്ന മൊഴികളിൽ നിന്നും കാസ്റ്റിംഗ് കൗച്ച് ഉള്ളതായി തെളിഞ്ഞിരിക്കുകയാണ്. സഹകരിക്കുന്നവർക്ക് കോഡ് പേരുണ്ട്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നുണ്ട് .
അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം . വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കും. കോപ്പറേറ്റിംഗ് ആർട്ടിസ്റ്റുകൾ എന്ന പേരിട്ടാണ് ഇവരെ വിളിക്കുന്നത്. സഹകരിക്കാൻ തയ്യാറാക്കുന്നവർ കോഡ് പേരുകളിലാണ് അറിയപ്പെടുന്നത്. സിനിമ നിയന്ത്രിക്കുന്നത് ക്രിമിനലുകൾ ആണ്. സിനിമ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണം ഉണ്ട്.
അതിക്രമം കാട്ടിയവരിൽ ഉന്നതരും ഉണ്ട്. വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടി എന്നും ഹേമ കമ്മിറ്റി വ്യക്തമാക്കി. വഴങ്ങാത്ത നടിമാർക്ക് അവസരമില്ല. സിനിമ രംഗത്ത് പുറമേക്കുള്ള തിളക്കം മാത്രമേയുള്ളൂ . വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകൻ നിർമ്മാതാക്കളും നിർബന്ധിക്കും എന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha

























