Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

ഒന്നും ഒന്നും മാറിയിട്ടില്ല!! ഒക്കെയും കൂടിയിട്ടേയുള്ളൂ; ഇനിയൊരു നിർഭയ ഈ രാജ്യത്ത് ഉണ്ടാവില്ല എന്ന് ഉറക്കെയുറക്കെ പറഞ്ഞവർക്ക് മുന്നിൽ ഒന്നല്ല പല നിർഭയമാർ വന്നു; തുറന്നടിച്ച് അഞ്ജു പാർവതി

19 AUGUST 2024 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

ഒന്നും ഒന്നും മാറിയിട്ടില്ല!! ഒക്കെയും കൂടിയിട്ടേയുള്ളൂ. ഇനിയൊരു നിർഭയ ഈ രാജ്യത്ത് ഉണ്ടാവില്ല എന്ന് ഉറക്കെയുറക്കെ പറഞ്ഞവർക്ക് മുന്നിൽ ഒന്നല്ല പല നിർഭയമാർ വന്നു, അവരുടെ അമ്മമാർ ചങ്ക് പിടഞ്ഞ് കരഞ്ഞു. സ്ഥലപേരുകളേ മാറിയുള്ളൂ , ഇന്ത്യയുടെ പെണ്മക്കൾ പലപ്പോഴും അതിക്രൂരമായി കൊല്ലപ്പെട്ടു. തുറന്നടിച്ച് അഞ്ജു പാർവതി . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-

ഒന്നും ഒന്നും മാറിയിട്ടില്ല!! ഒക്കെയും കൂടിയിട്ടേയുള്ളൂ. ഇനിയൊരു നിർഭയ ഈ രാജ്യത്ത് ഉണ്ടാവില്ല എന്ന് ഉറക്കെയുറക്കെ പറഞ്ഞവർക്ക് മുന്നിൽ ഒന്നല്ല പല നിർഭയമാർ വന്നു, അവരുടെ അമ്മമാർ ചങ്ക് പിടഞ്ഞ് കരഞ്ഞു. സ്ഥലപേരുകളേ മാറിയുള്ളൂ , ഇന്ത്യയുടെ പെണ്മക്കൾ പലപ്പോഴും അതിക്രൂരമായി കൊല്ലപ്പെട്ടു. ഡൽഹി, കത്വ, ഉന്നാവ്, ഹാത്രാസ്, ഹൈദരാബാദ് പെരുമ്പാവൂർ, വാളയാർ, വണ്ടിപ്പെരിയാർ, ഒടുവിൽ കൊൽക്കത്ത പെൺകുട്ടികളായി അവർ അറിയപ്പെട്ടു. ഒന്നും ഒരിക്കലും മാറിയിരുന്നില്ല, മാറുമെന്ന് തോന്നുന്നും ഇല്ല  കാരണം ഇന്ന് പോലും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കൊച്ച് കുട്ടി ഉൾപ്പെടെയുള്ള പെൺ ശരീരങ്ങൾ അതിക്രമത്തിന് ഇരയായി.

ഡൽഹിയിലെ നിർഭയ കൊല്ലപ്പെട്ടതിനേക്കാൾ അതിക്രൂരമാണ് ബംഗാളിൽ ഡോക്ടർ പെൺകുട്ടി കൊല്ലപ്പെട്ടത്. ആഗസ്ത് 9 ന് നടന്ന സംഭവം രാജ്യശ്രദ്ധ നേടിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോട് കൂടിയാണ്. ബംഗാളിൽ ആ പെൺകുട്ടി നേരിട്ടത് സമാനതകൾ ഇല്ലാത്ത കൊടും ക്രൂരതയാണ്. ഇപ്പോൾ അവിടെയുള്ള ചില സോഴ്‌സുകളിൽ നിന്നും ലഭിക്കുന്ന വാർത്തകൾ സത്യമാണെങ്കിൽ ഇത് നിർഭയ മോഡൽ ഗ്യാങ് റേപ്പ് അല്ല, മറിച്ച് തികച്ചും വെൽ പ്ലാൻഡ് ആയിട്ട് എക്സിക്യൂട്ട്  ചെയ്ത് നടപ്പിലാക്കിയ ബ്രൂട്ടൽ ഗാങ് റേപ്പ് മർഡർ ആണ്. കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ പേര് വെറുതെ വന്നതല്ല. അയാൾ അധികാരത്തിൽ ഇരിക്കുന്ന കോളേജിൽ ഗവ. സപ്ലൈ മറിച്ച് വിറ്റ് പണം നേടുന്ന ഡോക്ടർ മാഫിയ ഉണ്ടെന്നും കൊല്ലപ്പെട്ട ഈ പെൺകുട്ടി അതിനെതിരെ ശക്തമായി പ്രതികരിച്ച ആൾ ആണെന്നുമാണ്.

ഇതിലൊക്കെ അത്രത്തോളം വാസ്തവം ഉണ്ടെന്ന് അറിയില്ല. പക്ഷേ ഒന്ന് വ്യക്തം പ്രിൻസിപ്പലിനെ രക്ഷിക്കാൻ ഭരണകൂടം നടത്തിയ ചീപ്പ് കളിയൊക്കെ പുറത്ത് വരുമ്പോൾ ഒരുപാട് കാര്യങ്ങളിൽ ദുരൂഹത ഉണ്ട്.  നീണ്ട 32 മണിക്കൂർ ഒരുപോലെ ഡ്യൂട്ടി ചെയ്തു അല്പം വിശ്രമത്തിന് സെമിനാർ ഹാളിൽ ഇരുന്ന് തല ചായ്ച്ചുപ്പോയ ഒരു പെൺകുട്ടിയെ ഗാങ് റേപ്പ് ചെയ്ത് കൊന്ന കിരാതന്മാർ. തുടക്കത്തിൽ പുറത്ത് വന്ന വാർത്തകളിൽ ഒരാളാണ് ആ heinous ക്രൈം ചെയ്തത് എന്നായിരുന്നു. പക്ഷേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരമാണെങ്കിൽ, വരുന്ന വാർത്തകൾ ശരിയാണെങ്കിൽ ശരീരം മുഴുവൻ ക്രൂരമായ പരിക്കുകൾ, കണ്ണിലും മൂക്കിലും ഗുരുതരമായ മുറിവുകൾ, ഒപ്പം സ്വകാര്യ ഭാഗത്ത്‌ 151ഗ്രാം സെമനും.

അങ്ങനെ വരുമ്പോൾ ഗ്യാങ് റേപ്പ് നടന്നു എന്ന് വേണം കരുതാൻ. നോക്കൂ, ശക്തയായ ഒരു സ്ത്രീ ഭരണം കയ്യാളുന്ന സംസ്ഥാനത്താണ് , ഒരു പെൺകുട്ടി അതിക്രൂരമാം വിധം കൊല ചെയ്യപ്പെട്ടത് അതും ഒരുപാട് പേരുടെ ജീവന് കാവൽ ആവേണ്ടിയിരുന്ന ഒരു ഡോക്ടർ പെൺകുട്ടി. അവളെ വേട്ടയാടി കൊന്നതിനു ആദ്യം പിടിയിലായവൻ ആവട്ടെ ജനങ്ങളുടെ ജീവനും സ്വത്തിനും കാവൽ ആവേണ്ട പോലീസ് വോളന്റിയർ. സത്യത്തിൽ ദീദി വേട്ടക്കാരുടെ ദീദി ആയി മാറിയെന്നതിന് തെളിവാണ് പ്രതിഷേധം കത്തി പടരും വരെ അവർ അന്വേഷണത്തിൽ കാണിച്ച മന്ദത. അത് മാത്രമോ മെഡിക്കൽ സ്റ്റുഡന്റ്സിന് സംരക്ഷണം ഒരുക്കാൻ കെല്പില്ലാത്ത പ്രിൻസിപ്പലിനെ പേരിന് പുറത്താക്കി, പിറ്റേന്ന് മറ്റൊരു മെഡിക്കൽ കോളേജിൽ നിയമിച്ചു.ഇതാണ് ദീദിയുടെ നീതിബോധം.

ബംഗാളിലെ മെഡിക്കൽ മേഖലയിൽ നിന്നും തുടങ്ങിയ പ്രതിഷേധം ഇപ്പോൾ രാജ്യമാകമാനം പടരുന്നു. അപ്പോഴും എന്നെ ഞെട്ടിച്ചത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി വനിത മതിൽ കെട്ടിയ, സ്ത്രീസുരക്ഷ ഘോരഘോരം പ്രസംഗിക്കുന്ന കേരളത്തിലെ പ്രബുദ്ധ സ്ത്രീപക്ഷ - ബുദ്ധിജീവി ഇടങ്ങളിൽ കണ്ട നിശബ്ദതയാണ്.  ബംഗാൾ എന്ന് കേട്ടാൽ കമ്മ്യൂണിസ്റ്റ് ചോര തിളച്ചുപൊന്തേണ്ട ഇവിടെ എന്ത്‌ കൊണ്ടാവും ഇത്രയും വലിയൊരു cold blooded brutal rape murder നടന്നിട്ടും അത് ചർച്ച ആവാതെ പോയത്? തൃണമൂൽ കോൺഗ്രസ്സിനെയും മമതയെയും പേടിച്ചു നാട് വിട്ട് കേരളത്തിൽ എത്തി പൊറോട്ട അടിച്ചു ജീവിക്കുന്ന ബംഗാളിലെ ചെമല പോരാളികൾക്ക് വല്ലാണ്ട് അഭയം കൊടുത്ത അമ്പോറ്റി നാടായിട്ടും മമതയ്ക്ക് എതിരെ എടുത്ത് വീശാനുള്ള വടി ഉണ്ടായിട്ടും എന്തായിരിക്കും ഇതൊരു സംസാര വിഷയമേ ആവാത്തത്? പിന്നെ മനസ്സിലായി വാളയാർ കഴിഞ്ഞാൽ ഇവരൊക്കെ ഒന്നാണല്ലോ. ഒരുമിച്ച് കേന്ദ്രത്തിന് എതിരെ പൊരുതുന്നവർ ആണല്ലോ.ബംഗാൾ ആയത് കൊണ്ട് ഒറ്റ സെലിബ്രിറ്റികൾക്കും ഇപ്പോൾ ലജ്ജ കൊണ്ട് തല കുനിക്കുകയും വേണ്ട.

ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ടപ്പോൾ,  അത് വലിയൊരു രാഷ്ട്രീയ പ്രക്ഷോഭമാക്കി മാറ്റി, ശ്രീമതി ഷീലാ ദീക്ഷിതിന്റെ കസേര ലാക്കാക്കി കളി കളിച്ച പ്രമുഖർ ആയിരുന്നു അണ്ണാ ഹസാരെ, അരവിന്ദ് കേജ്രിവാൾ എന്നിവർ. നിലവിൽ ബംഗാളിൽ സംഭവിക്കാൻ പോകുന്നതും അതൊക്കെ തന്നെ. പുത്തൻ താരോദയങ്ങൾ പ്രതീക്ഷിക്കാം. ഒക്കെയും രാഷ്ട്രീയ ഗിമ്മിക്കുകൾ. ഭരിക്കാനും ഭരിക്കപ്പെടാനും വേണ്ടി മാത്രം ഉപയോഗിക്കപ്പെടുന്ന സ്ത്രീശരീരങ്ങൾ മാത്രമാവുന്നു ഓരോ നിർഭയമാരും.

ബേട്ടീ ബച്ചാവോ എന്ന ആപ്ത വാക്യം  വെറുതെ ഷോ കേസിൽ വയ്ക്കാൻ വേണ്ടിയുള്ളതല്ല, മറിച്ച് അത് പ്രവൃത്തിയിൽ കൂടി പ്രാവർത്തികമാക്കേണ്ടതാണ്. അതിന് വേണ്ടത് സജ്ജനാർമാരെ പ്രാപ്തരാക്കുക എന്നത് മാത്രമാണ്. അല്ലാതെ വെറുതെ പിടിച്ചു അകത്തിട്ട്, തീറ്റിപ്പോറ്റി കൊഴുപ്പ് കേറ്റി ഒടുക്കം തയ്യൽ മെഷീനും കൊടുത്ത് വീട്ടിൽ വിടാൻ ഉള്ളതല്ല. ഇത്തരം കിരാതന്മാരെ ഒരു നിമിഷം പോലും ഭൂമിക്ക് മേലെ വച്ചേക്കരുത്. നിയമത്തിന്റെ നാളുകൾ നീളുന്ന നൂലാമാലകൾ വച്ചല്ല ഇവന്മാരെ ശിക്ഷിക്കേണ്ടത്. കിട്ടുന്ന മുറയ്ക്ക് അങ്ങ് തീർത്തേക്കുക. ഇവിടെ ഒന്നും മാറില്ല, മാറാനും പോണില്ല. ആര് വീണാലും ആര് വാഴ്ന്നാലും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (4 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

Malayali Vartha Recommends