സ്ത്രീപക്ഷ വര്‍ത്തമാനം പറയുന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്രവലിയ സ്ത്രീവിരുദ്ധത നടന്നിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല ; പിണറായിക്കിട്ട് കൊട്ടി പ്രതിപക്ഷം

ഹേമ കമ്മീഷന് റിപ്പോര്‍ട്ടില്‍ പിണറായിക്ക് എട്ടിന്റെ പണി വരുന്നു. ഇത്രകാലം ഇത് പൂഴ്ത്തിവെച്ചത് ആരെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷത്തിന്രെ ചോദ്യം. ഹേമ കമ്മിഷന് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഇതുപോലെ ഒരു റിപ്പോര്‍ട്ട് പുറത്തുവിടാതെ നാലര വര്‍ഷക്കാലം സര്‍ക്കാര്‍ അതിനുമേല്‍ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നും വി.ഡി. സതീശന് ചോദിച്ചു. പിണറായിക്ക് ഉത്തരംമുട്ടു ഇനി കുറച്ച് കാലത്തേക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരില്ല.
സ്ത്രീപക്ഷ സര്‍ക്കാര്‍ കാവലപ്രസംഗത്തില് മാത്രമേ ഉള്ളു. കൈയ്യിലിരുപ്പ് സ്ത്രീകളെ അവഹേളിക്കലും. സിനിമ വരെ എന്തിന് പോകണം സ്വന്തം പാര്‍ട്ടി ആപ്പീസിനുള്ളില്‍ ഇതിലും വലുത് നടക്കുന്നു. അത് മുക്കുന്ന പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിനാണോ ഇത് മുക്കാന്‍ പ്രയാസം. ഏതായലും പ്രതിപക്ഷം ഇതൊരു വജ്രായുധമാക്കും. തെരഞ്ഞെടുപ്പുകല്‍ വരാനിരിക്കെ ഇതുവെച്ച് ഒരലക്ക് അലക്കും. സിപിഎമ്മിന്റെ കിളിപാറുമെന്ന് ഏതാണ്ട് ഉറപ്പായി. ഇനിയും സ്ത്രീപക്ഷം പറഞ്ഞോണ്ട് ചെന്നാല്‍ പെണ്ണുങ്ങള് ചൂലെടുക്കും. ഏതായാലും പ്രതിപക്ഷത്തിന് വീണുകിട്ടിയ അവസരം. അതിന്റെ ആദ്യം വെടിപൊട്ടിച്ചു സതീശന്.
സ്ത്രീപക്ഷ വര്‍ത്തമാനം മാത്രം പറയുന്ന ആളുകള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്രമാത്രം വലിയ സ്ത്രീവിരുദ്ധത നടന്നിട്ട് അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത് ആരെ രക്ഷിക്കാനാണ്? ആര്‍ക്കുവേണ്ടിയാണ് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകണം. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനും ക്രിമിനല്‍ വത്കരണത്തിനും ലഹരി ഉപയോഗങ്ങള്‍ക്കുമെതിരായ അന്വേഷണം നടക്കണം. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികള്‍ മുതിര്‍ന്ന വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘത്തെ വെച്ച് അന്വേഷിക്കണം. ലൈംഗിക ചൂഷണം നടത്തിയത് എത്ര വലിയ ഉന്നതനായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടും വരേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പോക്സോ കേസ് അടക്കം എടുക്കാനുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കുറ്റക്കാര്‍ക്കെതിരേ അടിയന്തരമായി നടപടി എടുക്കണം. ഏത് തൊഴില്‍ മേഖലയിലും ഇത്തരത്തില്‍ ചൂഷണം നടക്കാന്‍ പാടില്ല വി.ഡി. സതീശന് പറഞ്ഞു.
ഇതിനിടെ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചകള്‍ പ്രശ്നപരിഹാരത്തിന് സഹായകരമാകുമെന്ന് കരുതുന്നു. സ്ത്രീസംരക്ഷണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമതടസ്സമെല്ലാം മാറിക്കഴിഞ്ഞപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം റിപ്പോര്‍ട്ട് പുറത്തുവരുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകളും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയിലെടുത്ത നിലപാട് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയതോടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിലുള്ള തടസങ്ങളെല്ലാം നീങ്ങുകയായിരുന്നു. 233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























