Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

26 NOVEMBER 2026 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്കാൻ സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന ആരോപണം; ഭാര്യ അറസ്റ്റിൽ

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാകും

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക

അയ്യപ്പനെ തൊഴുത് മടങ്ങുന്നതിനിടയിലും ക്യാമറ ഓഫ് ചെയ്യില്ല... പോക്കറ്റിനുള്ളിൽ ക്യാമറ ഓണാണ്... ചിലർ ഇരുമുടിക്കെട്ടിനുള്ളിൽ പോലും മൊബൈൽ ഒളിപ്പിക്കും... ലക്ഷ്യം ഒന്നുമാത്രം, മറ്റാർക്കും കിട്ടാത്ത ശബരിമല ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്തുക, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, ലൈക്കും ഷെയറും വാരിക്കൂട്ടുക. റീച്ച് കിട്ടുക. നല്ല വരുമാനം നേടുക.

ഭക്തിയുടെ പേരിൽ ശബരിമലയിൽ നടക്കുന്ന ഈ ഒളിച്ചുകളി ഒടുവിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വർധിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിലക്കുകൾ ലംഘിച്ച് ചിത്രീകരണം നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

ശബരിമലയിൽ മൊബൈൽ ഫോണും ക്യാമറയും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. പ്രത്യേകിച്ച് ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹം, പതിനെട്ടാംപടി, മേൽത്തിരുമുറ്റം, മാളികപ്പുറം തുടങ്ങിയ ഇടങ്ങളിൽ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാൻ അനുമതിയില്ല. കേരള ഹൈക്കോടതിയും ഇക്കാര്യത്തിൽ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങളെല്ലാം മറികടക്കാനുള്ള തന്ത്രങ്ങളുമായാണ് ചിലർ എത്തുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

ദർശനത്തിനായി തിരുനടയിലെത്തുന്നതിന് തൊട്ടുമുൻപ് തന്നെ മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡിങ് ആരംഭിക്കും. പിന്നീട് ഷർട്ടിന്റെ മുൻവശത്തെ പോക്കറ്റിലോ ഇരുമുടിക്കെട്ടിനുള്ളിലോ ഫോൺ ഒളിപ്പിക്കും. വൻ തിരക്കിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ തിരുനടയിലും പരിസരത്തും എത്തുന്ന ഇവർ, വിലക്കുള്ള സ്ഥലങ്ങളിലെ ദൃശ്യങ്ങൾ പകർത്തുന്നു. പുറത്തുവന്നാൽ ചിത്രീകരണം അനുവദനീയമായ ഇടങ്ങളിലെ ദൃശ്യങ്ങൾ കൂടി കൂട്ടിച്ചേർത്ത് എഡിറ്റ് ചെയ്യും. പിന്നീട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും റീലുകളായും വീഡിയോകളായും പ്രചരിപ്പിക്കും.

ലൈക്കും ഷെയറും ഫോളോവേഴ്സുമാണ് പലരുടെയും ലക്ഷ്യം. ശബരിമലയിൽ മറ്റാർക്കും ലഭിക്കാത്ത ദൃശ്യങ്ങൾ എന്ന പേരിൽ ഇത്തരം വീഡിയോകൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ചിലർ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് പോലും ദൃശ്യങ്ങൾ കൈമാറുന്നുണ്ട്.

എന്നാൽ ഇത് വെറുമൊരു സോഷ്യൽ മീഡിയ കാഴ്ചയ്ക്കപ്പുറം ഗുരുതരമായ സുരക്ഷാ പ്രശ്നമായി മാറാമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സാമൂഹിക വിരുദ്ധരും തീവ്രസ്വഭാവമുള്ള വിഭാഗങ്ങളും ഇത്തരം ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ശബരിമല പോലൊരു അതീവ സുരക്ഷാ മേഖലയിൽ ഓരോ ദൃശ്യവും എവിടേക്ക് എത്തുന്നു, ആരൊക്കെയാണ് അത് ഉപയോഗിക്കുന്നത് എന്നതും പ്രധാനമാണ്.

ഇത്തരം ചിത്രീകരണങ്ങൾക്കെതിരെ നേരത്തെയും നടപടി ഉണ്ടായിട്ടുണ്ട്. ശബരിമല നട അടച്ച സമയത്തെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച റാന്നി സ്വദേശിയായ യൂട്യൂബർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 'നടയടച്ചശേഷമുള്ള ശബരിമലക്കാഴ്ച' എന്ന പേരിൽ ആളൊഴിഞ്ഞ പതിനെട്ടാംപടിയും കൊടിമരത്തിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തിയായിരുന്നു വീഡിയോ. പിന്നീട് വീഡിയോ നീക്കം ചെയ്തു.

രണ്ട് വർഷം മുൻപ് തമിഴ്നാട് സ്വദേശിയായ ഒരാൾ അയ്യപ്പവിഗ്രഹം ചിത്രീകരിച്ച് ശബരിമലയിൽത്തന്നെ വിൽക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു. ‌ചിത്രീകരണത്തിന് പിന്നിൽ വെറും കൗതുകം മാത്രമാണെന്ന് എല്ലാ സാഹചര്യങ്ങളിലും കരുതാനാവില്ല.

ഇനി നിയമലംഘനം നടത്തുന്നവരെ കണ്ടെത്തിയാൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് പോലീസ് നിലപാട്. അനധികൃതമായി ദൃശ്യങ്ങൾ പകർത്തുന്നവരുടെ മൊബൈൽ ഫോണുകളും ക്യാമറകളും പിടിച്ചെടുക്കും. ആവശ്യമായ നിയമനടപടികളും സ്വീകരിക്കും. ശബരിമല പ്രത്യേക സുരക്ഷാ മേഖലയായതിനാൽ ഡ്രോണുകൾക്കും നിരോധനമുണ്ട്. അംഗീകൃത മാധ്യമപ്രവർത്തകർക്ക് പോലും നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽനിന്ന് മാത്രമാണ് ചിത്രീകരണത്തിന് അനുമതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (12 minutes ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (41 minutes ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (1 hour ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (1 hour ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (1 hour ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (11 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (12 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (12 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (12 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (12 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (13 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (13 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (15 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (15 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (15 hours ago)

Malayali Vartha Recommends