Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

ശശിമാരുടെ ഗോഡ്ഫാദര്‍ ആരാണെന്ന് ആര്‍ക്കാണ് അറിയാത്തത് ; പിണറായിയെ തൂക്കി താഴെയടിക്കുന്നു

19 AUGUST 2024 08:25 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

പിഡനവീരന്‍ പി കെ ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനം നല്‍കി വാഴിച്ചത് പിണറായി ആണ്. പാലക്കാട്ട് പിണറായീടെ വലംകൈയ്യാണല്ലോ ശശി സഖാവ്. പാര്‍ട്ടി ഫണ്ട് അടപടലം നക്കിയ ശശിയെ പുറത്താക്കിയില്ലേല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം കത്തിക്കും. ഇതോടെ രാജിവെപ്പിക്കാതെ നിവര്‍ത്തിയില്ല. സംഭവം നാണക്കേടാകുമെന്ന് കണ്ട് രാജിവെപ്പിക്കുംമുന്‍പ് രാജിവെക്കാന്‍ ശശി അണ്ണനും. ഈ ബുദ്ധി മുഖ്യന്‍ പറഞ്ഞ് കൊടുത്തതായിരിക്കും. ശശിക്കെതിരെ മാത്രം നടപടി മതിയോ. കോടാനുകോടികള്‍ മണലാരണ്യത്തില്‍ പതുക്കിയ കപ്പിത്താന്മാര്‍ വലിസുമ്പോള്‍ ശശിയൊക്കെ ചെറിയ മീനുകള്‍. ശശിയെ തൂക്കാന്‍ കാണിക്കുന്ന ഉത്സാഹം എംവി ഗോവിന്ദന്‍ മറ്റ് ചിലരെ പൊക്കാന്‍ കാണിക്കണം.

കായംകുളം കൊച്ചുണ്ണി ആരായിരുന്നെന്നും വെള്ളായണി പരമു ആരായിരുന്നെന്നും അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും അറിയാം. അത് അറിയാന്‍ പുത്തലത്ത് ദിനേശന്മാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്തൊക്കെ അപഖ്യാതികള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ടെങ്കിലും ഭൂമുഖത്ത് യുഗസംക്രമണത്തിന് വഴിയൊരുക്കിയ ഒരാശയത്തെ മറ്റെങ്ങും ഇല്ലാത്ത വിധം പച്ചയ്ക്ക് വ്യഭിചരിക്കാന്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കാരെപ്പോലെ ധൈര്യം കാട്ടിയ മറ്റൊരുകൂട്ടരും ഉണ്ടാകില്ല ഭൂമിയില്‍. മുഖ്യമന്ത്രിയുടെ ആയാലും കുടുംബാംഗങ്ങളുടെ ആയാലും പുറത്തുവന്നതും ഇനിയും പുറത്തുവരാനുള്ളതുമായ രേഖകള്‍ അതിന് ദൃഷ്ടാന്തമാണ്. കായംകുളം കൊച്ചുണ്ണിയുടെ മൂത്ത കൊച്ചുണ്ണിയാണ് കേരളത്തില്‍ വിരാചിക്കുന്നത് എന്നത് സി എം ആര്‍ എല്‍ കമ്പനിയുമായി നടന്ന ഇടപാടുകള്‍ പരിശോധിച്ചാല്‍ തെളിയുമെന്നാണ് അറിവുള്ളവര്‍ ആരോപിക്കുന്നത്. പക്ഷെ കേരള രാഷ്ട്രീയം ഏറെ മലീമസമായിരിക്കുന്നത് കൊണ്ട് ആര്‍ എപ്പോള്‍ എവിടെ നില്ക്കും എന്ന് പറയാനാകില്ല. പണം ഇറക്കിയാല്‍ കിട്ടാത്ത ഒന്നും കേരളത്തില്‍ ഇല്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് ശക്തിധരന്‍.

യഥാര്‍ഥ കൊച്ചുണ്ണി ഇത്രയേറെ വട്ടം കൊള്ള നടത്തി കുഞ്ഞ് കുട്ടിപ്പരാധീനം നാട് കടന്നിട്ടുണ്ടാകില്ല. കൊള്ളമുതല്‍ രഹസ്യകേന്ദ്രത്തില്‍ പൂഴ്ത്തിയത് സംബന്ധിച്ച് ആദായനികുതി വകുപ്പ് പുറത്ത് കൊണ്ടുവന്ന വിവരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു 'ആ പി വി ഞാനല്ല' എന്ന് ഒരിക്കല്‍ പോലും കായംകുളം കൊച്ചുണ്ണി പറയുന്നത് കേരളം കേട്ടിട്ടുണ്ടാകില്ല. രണ്ട് കരങ്ങളും ഉയര്‍ത്തി കൂസലില്ലാതെ ' ഇതാ നോക്കൂ എന്റെ കൈകള്‍ എത്ര പരിശുദ്ധം? എന്ന് അഹങ്കരിക്കുന്ന കൊച്ചുണ്ണിയുടെ ചങ്കൂറ്റത്തെയും നമ്മള്‍ കണ്ടിട്ടില്ല. ഒന്ന് ചോദിച്ചോട്ടെ ' ആ പിവി ഞാനല്ല? എന്ന് പരസ്യമായി പ്രഖ്യാപിച്ചത് പുത്തലത്ത് ദിനേശനോ സംസ്ഥാന സെക്രട്ടറിയറ്റില്‍ ആരെങ്കിലുമോ അല്ലല്ലോ. അതുക്കും മേലെ പൊളിറ്റ് ബ്യൂറോ അംഗമല്ലേ. അതു തന്നെയല്ലേ സാക്ഷാല്‍ പിവി? അന്വേഷണം നടത്താനും വിധികല്‍പ്പിക്കാനും തീരുമാനിച്ചത് ഏത് കമ്മീഷന്‍ ആയിരുന്നു?. . ആരോപണം ഉന്നയിച്ചത് കേന്ദ്രസര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സിയാണല്ലോ? വാദിയും പ്രതിയും സാക്ഷിയും എല്ലാം ഒന്നുതന്നെയോ? ഇത് ഒരേ പാര്‍ട്ടിയില്‍ തന്നെ നടക്കുന്ന കാര്യം തന്നെയല്ലേ?. ആ പിവി ഞാനല്ല?' എന്ന് തീരുമാനിച്ചു വിധി പ്രഖ്യാപിച്ച പാര്‍ട്ടി കമ്മീഷന്റെ പേരു പറയൂ? അതോ ആരും തീരുമാനിക്കാതെ കായംകുളം കൊച്ചുണ്ണി തന്നെ വിധി പ്രഖ്യാപിച്ചോ? അതെന്താ കായംകുളം കൊച്ചുണ്ണിയുടെ പാര്‍ട്ടിയാണോ ഇത്?

ഇവര്‍ ചെയ്ത കുറ്റങ്ങള്‍ അത്ര കഠിനമാണെങ്കില്‍ എന്തിന് ബ്രാഞ്ച് അംഗത്വം? ഇനിയും കൊച്ചുണ്ണിക്ക് പിരിവ് എടുത്ത് അണ്ണാക്കില്‍ വെച്ചുകൊടുക്കാനോ? അതോ ശശിമാര്‍ അന്യരല്ല എന്ന് കാണിക്കാനോ .നാളെയും വേണ്ടപ്പെട്ടവന്‍ എന്ന സന്ദേശം പകര്‍ന്നു കൊടുക്കാനോ? അങ്ങിനെയാണല്ലോ മറ്റൊരു ശശിയെ വെള്ളത്തില്‍ മുക്കിയിട്ടും പൂര്‍ണമായി കൈവിട്ടു കളയാതെ കാത്തത്? ഇവിടെയും അതേ നയം തുടരുമെന്നല്ലേ അര്‍ഥം ? ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്! കൂത്തുപ്പറമ്പില്‍ അഞ്ചെണ്ണത്തിനെ കൊലയ്ക്ക് കൊടുത്തിട്ട് ആറാമത്തേതിനെ ജീവിക്കുന്ന രക്തസാക്ഷി പട്ടം ചാര്‍ത്തി മരണവകത്രത്തില്‍ കൊണ്ടുതള്ളിയിട്ടിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. അന്ത്യനിമിഷങ്ങളില്‍ ഹൃദയം പൊട്ടി മരിക്കാതിരിക്കാതിരിക്കാന്‍ കരുണകാണിക്കണേ എം വി ഗോവിന്ദന്‍ സഖാവേ. ആ കൊലച്ചതി ചെയ്തവന്റെ ബീജത്തില്‍ പിറന്നവനെ തന്നെ ജനപ്രതിനിധി സഭയിലേക്ക് തള്ളിക്കയറ്റാന്‍ മുക്രിയിട്ട് ശ്രമിച്ചിട്ടും കഴിഞ്ഞ തവണ തെറ്റിപ്പോയത് ഭൂമിയില്‍ ഇപ്പോഴും സത്യം നിലനില്ക്കുന്നത് കൊണ്ടാണ് എന്റെ സഖാവ് പുഷ്പ്പാ ആറാമനായി നീ എങ്ങിനെയാണ് ഇതിനെല്ലാം സാക്ഷ്യം പറയേണ്ടിവരുന്നത്? എന്താണ് ഞങ്ങളുടെ പുഷ്പ്പന് സംഭവിക്കാന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. മനസിരുത്തി ചിന്തിക്കണം. കാലം കണക്കെഴുതു ന്നുണ്ട്.

പാലക്കാട്ടെ പിണറായി പക്ഷത്തിന് വലിയ തിരിച്ചടിയാണ് ശശിയുടെ പുറത്താക്കല്‍. പാര്‍ട്ടി സമ്മേളനത്തിന് മുമ്പാണ് ഇതെന്നതും നിര്‍ണ്ണായകമാണ്. സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടില്‍ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. എന്‍ എന്‍ കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിയെ കൈവിട്ടതോടെയാണ് നടപടിയിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്നു ശശി. ശശിക്കെതിരെ അന്വേഷണം നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പൊളിട്ടിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനും. എന്നിട്ടും ശശിയെ രക്ഷിച്ചെടുക്കാന്‍ പിണറായിയ്ക്ക് കഴിഞ്ഞില്ല. ഒരുകാലത്ത് വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനായ കൃഷ്ണദാസ് മാത്രമാണ് പികെ ശശിയെ അനുകൂലിച്ചതെന്നതും യാദൃശ്ചികതയായി.

പാര്‍ട്ടിസമ്മേളനത്തിന്റെ പണപ്പിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെക്കൊണ്ട് വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഓഹരിയെടുപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പി.കെ. ശശിക്കെതിരേ എതിര്‍വിഭാഗം ഉയര്‍ത്തിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു. ശശിക്കെതിരെ നടപടി ഉറപ്പിക്കാനാണ് ഗോവിന്ദന്‍ നേരിട്ടെത്തിയത്. പാലക്കാട്ട് സിപിഎമ്മില്‍ ശശിയുടെ സ്വാധീനം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.

ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എല്ലാ നടപടികളും. ശശിക്ക് ഭൂരിപക്ഷമുള്ള മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. ഇതും പിണറായി പക്ഷത്തിന് കനത്ത തിരിച്ചടിയായി. ശശിയ്ക്ക് അപ്പുറത്തേക്ക് നടപടി കടന്നത് ഏവരേയും ഞെട്ടിക്കുകയും ചെയ്തു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ശശിയെ മാറ്റുമെന്നും ഗോവിന്ദന്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതോടെ എല്ലാ അര്‍ത്ഥത്തിലും ശശിയ്ക്ക് പ്രസക്തിയില്ലാതെയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു ശശി. അതുകൊണ്ടാണ് വിവിധ ആരോപണമുയര്‍ന്നിട്ടും കെടിഡിസി തന്നെ ശശിയ്ക്ക് നല്‍കിയത്. തന്റെ ആളാണ് ശശിയെന്ന സന്ദേശം നല്‍കാനായിരുന്നു ഇത്.

അത്തരത്തില്‍ പാലക്കാട്ട് പിണറായിയുടെ 'വലതു കൈ' എന്ന് ഏവരും കരുതിയ നേതാവായിരുന്നു ശശി. ഈ നേതാവിനെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വെട്ടിയൊതുക്കുന്നത്. കെടിഡിസിയില്‍ നിന്നും ശശിയെ മാറ്റുമെന്ന് ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശശി തന്നെ ആ സ്ഥാനം രാജിവയ്ക്കും. ഇതോടെ സര്‍ക്കാര്‍ കാറിലെ യാത്രയും ശശിയ്ക്ക് അന്യമാകും. പി കെ ശശി അദ്ധ്യക്ഷനായ യൂണിവേഴ്‌സല്‍ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് വിവരം. സി.പി.എമ്മില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമിടുന്നതിന് ആഴ്ചകള്‍മാത്രം ശേഷിക്കേ, മുന്‍ എം.എല്‍.എ. പി.കെ. ശശിക്കെതിരേയും മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റിക്കെതിരേയും സ്വീകരിച്ച നടപടികള്‍ അത്യപൂര്‍വമാണ്. അടുത്ത സമ്മേളനത്തില്‍ പി.കെ. ശശി മത്സരിച്ച് കയറിവരാനുള്ള വാതിലുകള്‍ എല്ലാം കൃത്യമായി അടച്ചിടുന്നതാണ് നടപടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (1 hour ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (1 hour ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (2 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (2 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (3 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (4 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (4 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (4 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (5 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (5 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (6 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (7 hours ago)

Malayali Vartha Recommends